HOME
DETAILS

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

  
Web Desk
January 17, 2026 | 6:38 AM

muhammed kaif talks about  Nitish Kumar Reddy

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം സെലക്ഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഢിയെ എന്തിനാണ് ടീമിലെടുത്തതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നാണ് കൈഫ് പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. 

''തെരഞ്ഞെടുത്ത ടീമിനെ എനിക്ക് മനസിലാവുന്നില്ല. രാജ്‌കോട്ടിലെ പിച്ച് മന്ദഗതിയിലായിരുന്നു. മൂന്ന് സ്പിന്നർമാരെയാണ് ന്യൂസിലാൻഡ് കളിപ്പിച്ചത്. പുറത്തു നിന്നും വന്ന ടീമെന്ന നിലയിൽ അവർ സാഹചര്യങ്ങൾ മനസിലാക്കി. അവരുടെ കരുത്ത് സ്പിൻ അല്ല എന്നിട്ടും അവർ സാഹചര്യം പഠിച്ചു. നിതീഷ് റെഡ്ഢിയുടെ റോളും എനിക്ക് മനസിലാവുന്നില്ല. ദയവായി അദ്ദേഹത്തിന്റെ റോൾ എന്താണെന്ന് കോച്ചും മാനേജ്മെന്റും എന്നോട് പറയു'' കൈഫ് പറഞ്ഞു. 

പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. നിലവിൽ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇൻഡോറിൽ നടക്കുന്ന അവസാന മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും. വഡോദരയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ രാജ്‌കോട്ടിലെ രണ്ടാം മത്സരത്തിൽ കിവികൾ തിരിച്ചടിക്കുകയായിരുന്നു. 

Former Indian cricketer Mohammad Kaif has criticised the Indian team selection for the ODI series against New Zealand. Kaif said that he does not understand why all-rounder Nitish Kumar Reddy was included in the team. The former Indian cricketer was speaking on his YouTube channel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ അജണ്ടകള്‍ക്കായി എപ്സ്റ്റീനെ ഉപയോഗിച്ചു; അനില്‍ അംബാനിയും എപ്സ്റ്റീനും തമ്മില്‍ രഹസ്യബന്ധമെന്ന് വെളിപ്പെടുത്തല്‍ | Epstein Files

International
  •  11 days ago
No Image

175 കോടിയുടെ അഴിമതി: ചൈനയിൽ മുൻ നിയമമന്ത്രിക്ക് ജീവപര്യന്തം; സിറ്റിങ് മന്ത്രിക്കെതിരെയും നടപടി

International
  •  11 days ago
No Image

ശതാബ്ദി നഗരി സജ്ജം; നാളെ 10000 പ്രതിനിധികളെത്തും

samastha-centenary
  •  11 days ago
No Image

കേന്ദ്ര ബജറ്റ്: സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിലെ മൂല്യപരിധി എടുത്തുകളഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാകുന്നത് പല കാരണങ്ങളാല്‍

uae
  •  11 days ago
No Image

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 'ഹാര്‍ട്ട് ടു ഹാര്‍ട്ട്' കളക്ഷന്‍ വിപണിയിലിറക്കി

uae
  •  11 days ago
No Image

ചിന്ദ്വാര കൂട്ടക്കൊല: 'പേഡ'യിൽ കലർത്തിയത് മാരകമായ ആഴ്സെനിക്; ഭർതൃവീട്ടുകാർ പിടിയിൽ

National
  •  11 days ago
No Image

സി.ജെ. റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹത

National
  •  11 days ago
No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  11 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  11 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  12 days ago