HOME
DETAILS

സി.പി.എം സമരത്തില്‍ പങ്കെടുത്തില്ല; വയോധികയ്ക്ക് തൊഴില്‍ നിഷേധിക്കപ്പെട്ടതായി പരാതി

  
January 17, 2026 | 9:38 AM

cpm-protest-participation-denial-mgnrega-work-kannur-peravoor-complaint

കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ സി.പി.എം സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുക്കാത്തതില്‍ തൊഴിലുറപ്പ് പണി നിഷേധിച്ചതായി പരാതി. പേരാവൂര്‍ മുരിങ്ങോടി പാറങ്ങോട് ഉന്നതിയിലെ ലക്ഷ്മിയെയാണ് ജോലിക്കെത്തിയപ്പോള്‍ തിരിച്ചയച്ചത്. വെള്ളിയാഴ്ച്ചയാണ് സംഭവം. 

ലക്ഷ്മിക്ക് അസുഖമായതിനാല്‍ രണ്ടുദിവസം ജോലിക്ക് പോയിരുന്നില്ല. വ്യാഴാഴ്ച്ചയാണ് കണ്ണൂര്‍ നഗരത്തില്‍ തൊഴിലുറപ്പ് ഭേദഗതിക്കെതിരായി സി.പി.എം സമരം നടന്നത്. ഇതിലും ലക്ഷ്മിക്ക് പങ്കെടുക്കാനായില്ല. വെള്ളിയാഴ്ച വീണ്ടും ജോലിക്കായി ചെന്നപ്പോഴാണ് സി.പി.എം സമരത്തില്‍ പങ്കെടുത്തവര്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്ന് അറിയിച്ചത്.

തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയായിരുന്നു സി.പി.എം സമരം. ജില്ലയിലെ പല ഭാഗത്തുനിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളോട് സമരത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. 

അതേസമയം, ആളുകള്‍ കൂടുതലായതുകൊണ്ടാണ് ലക്ഷ്മിയെ മാറ്റിയതെന്നാണ് നല്‍കുന്ന വിശദീകരണം. 42 പേര്‍ക്കുള്ള പണിയാണ് ഉണ്ടായിരുന്നത്. 49 ആളുകള്‍ പണിക്കെത്തി. അത്രയും ആളുകള്‍ക്ക് പണിയെടുക്കാന്‍ സാധിക്കില്ലായിരുന്നു. അതോടെ തൊഴിലാളികള്‍ ചേര്‍ന്നാണ് സമരത്തില്‍ പോയവര്‍ പണി എടുക്കട്ടെ എന്ന് തീരുമാനിച്ചതെന്ന് മേറ്റ് വിശദീകരിച്ചു. 

 

 

A complaint has emerged from Peravoor in Kannur district alleging that an elderly woman was denied work under the Mahatma Gandhi National Rural Employment Guarantee Act (MGNREGA) for not participating in a CPM-organised protest. The complainant, identified as Lakshmi from Murungodi Parangode area, was reportedly sent back when she arrived for work on Friday.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  3 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  3 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  3 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  3 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  3 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  3 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  3 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  3 days ago