HOME
DETAILS

ദാറുൽഹുദാ ബിരുദദാന സമ്മേളനം ഇന്ന്

  
January 18, 2026 | 2:05 AM

darul huda islamic universitys convocation is today

തിരൂരങ്ങാടി: ദാറുൽഹുദാ ഇസ്‍ലാമിക് സർവകലാശാലയുടെ ബിരുദദാന സമ്മേളനം ഇന്ന്. സ്മൃതിപഥ പ്രയാണം രാവിലെ ഏഴിന് ആരംഭിക്കും. 9.30ന് ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.ജി ഡീൻ പി. അബ്ദുശ്ശകൂർ ഹുദവി ചെമ്മാട് അധ്യക്ഷനാകും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യാതിഥിയാവും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി, ഡോ. മുസ്തഖീം അഹ്‌മദ് ഫൈസി, ശറഫുദ്ദീൻ ഹുദവി ആനമങ്ങാട്, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി കാവനൂർ, ഡോ. റഫീഖ് ഹുദവി കരിമ്പനക്കൽ, പി.കെ അബ്ദുന്നാസ്വിർ ഹുദവി പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ടിന് ഫാത്വിമ സഹ്‌റാ വനിതാ കാംപസിൽ നടക്കുന്ന സഹ്‌റാവിയ്യ ബിരുദദാന സമ്മേളനം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി ഉദ്ഘാടനം ചെയ്യും. യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് അധ്യക്ഷനാവും. മൂന്നിന് നടക്കുന്ന രണ്ടാം സെഷനിൽ സയ്യിദത്ത് സുൽഫത് ബീവി പാണക്കാട് 63 സഹ്‌റാവിയ്യകൾക്കുള്ള ബിരുദദാനം നിർവഹിക്കും.

വൈകിട്ട് അഞ്ചിന് ബിരുദദാന സമ്മേളനം ആരംഭിക്കും. ആശിഖ് ഇബ്‌റാഹീം ഹുദവി അമ്മിനിക്കാട്, മുഹമ്മദ് കടാങ്കോട് എന്നിവർ ആമുഖഭാഷണം നടത്തും. ഏഴിന് ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‍രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈല്ലി പ്രാർഥനക്ക് നേതൃത്വം നൽകും. ചാൻസലർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. 269 ഹുദവി പണ്ഡിതർക്കുള്ള ബിരുദദാനവും തങ്ങൾ നിർവഹിക്കും. വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി ബിരുദദാന പ്രഭാഷണവും അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണവും നടത്തും. ദാറുൽഹുദാ ജന. സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതം പറയും.

എം.ടി അബ്ദുല്ല മുസ്‍ലിയാർ, കുഞ്ഞി മുഹമ്മദ് മുസ്‍ലിയാർ നെല്ലായ, എം.പി മുസ്ത്വഫൽ ഫൈസി, ഹൈദർ ഫൈസി പനങ്ങാങ്ങര, സി.കെ അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, കെ.പി.എ മജീദ് എം.എൽ.എ പ്രസംഗിക്കും.

darul huda islamic university’s convocation is today,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാമൂഴത്തിന് മധുസൂദനനെങ്കിൽ കുഞ്ഞികൃഷ്ണൻ 'സ്വതന്ത്രനാ'കും

Kerala
  •  15 days ago
No Image

നവകേരള സർവേ; സർക്കാർ ചെലവിൽ പാർട്ടിയുടെ 'ഡാറ്റ മൈനിംഗ്'

Kerala
  •  15 days ago
No Image

വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ട സംഭവം; വിമാനത്തിന്റെ ബ്ലാക് ബോക്‌സുകൾ കേടുവന്നതായി വ്യോമയാന അതോറിറ്റി

National
  •  15 days ago
No Image

റമദാന്‍: തെലങ്കാനയില്‍ മുസ്‍ലിം ജീവനക്കാര്‍ക്ക് ഇളവ്

National
  •  15 days ago
No Image

പുണ്യങ്ങളുടെ കാലം: ഗള്‍ഫ്, അറബ് ലോകത്ത് വിശ്വാസികള്‍ വ്രതം അനുഷ്ഠിച്ച് തുടങ്ങി; തകര്‍ന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ തറാവീഹ് നിസ്‌കരിച്ച് ഫലസ്തീനികള്‍ | Ramadan 2026

International
  •  15 days ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും

Kerala
  •  15 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  15 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം അഞ്ച് ഇടങ്ങളിൽ വോട്ടെടുപ്പ് ഏപ്രിലിൽ; അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  15 days ago
No Image

വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്

Kerala
  •  15 days ago
No Image

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

Kerala
  •  15 days ago