ദുബൈ വിമാനത്താവളം: ടെർമിനൽ-1ലേക്ക് പാലം തുറന്നു; 5,600 വാഹനങ്ങളെ ഉൾക്കൊള്ളും
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേ(ഡി.എക്സ്.ബി)ക്കും പുറത്തേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിന് ടെർമിനൽ-1ലേക്ക് നീളുന്ന വിപുലീകരിച്ച പാലം തുറന്നു.
പാതകളുടെ എണ്ണം മൂന്നിൽ നിന്ന് നാലായി കൂട്ടുകയും, പാലത്തിന്റെ ശേഷി മണിക്കൂറിൽ 4,200 വാഹനങ്ങളിൽ നിന്ന് 5,600 ആയി ഉയർത്തുകയും ചെയ്തു. ഇത് ഗതാഗതത്തിൽ 33 ശതമാനം പുരോഗതി രേഖപ്പെടുത്തിയെന്നും ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
''വിപുലീകരണം വിമാനത്താവള ടെർമിനലിലേക്കുള്ള ഗതാഗതം വർധിപ്പിക്കുകയും, യാത്രാ സമയം കുറയ്ക്കുകയും, മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്തു'' -ആർ.ടി.എ കൂട്ടിച്ചേർത്തു. റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, പ്രധാന ഇടനാഴികളും നിർണായക സൗകര്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പാലം വിപുലീകരണ പദ്ധതി നടപ്പാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.
പാലം വികസനത്തിനായി ഉപയോഗിച്ച എഞ്ചിനീയറിംഗ് പരിഹാരം എയർപോർട്ട് സ്ട്രീറ്റിൽ ഗതാഗതം വഴിതിരിച്ചു വിടുകയോ, പാലത്തിനടിയിൽ താൽക്കാലിക സപ്പോർട്ടുകൾ സ്ഥാപിക്കുകയോ ചെയ്യാതെ തന്നെ നിർമാണം ത്വരിതപ്പെടുത്തിയതായും ആർ.ടി.എ അഭിപ്രായപ്പെട്ടു.
ഒരു കോമ്പോസിറ്റ് കോൺക്രീറ്റ് ഡെക്കുമായി സംയോജിപ്പിച്ച സ്റ്റീൽ ബോക്സ് ഗർഡറുകൾ ആണ് ഇതിനായി ആർ.ടി.എ ഉപയോഗിച്ചിരിക്കുന്നത്.
ദുബൈ ഏവിയേഷൻ എഞ്ചിനീയറിംഗ് പ്രോജക്ട്‌സുമായി (ഡി.എ.ഇ.പി) പങ്കാളിത്തത്തോടെ നടത്തിയ പദ്ധതിയിൽ റോഡ് നടപ്പാത മെച്ചപ്പെടുത്തലുകൾ, യൂട്ടിലിറ്റി, സപ്പോർട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങളിലേക്കുള്ള നവീകരണം, ലാൻഡ് സ്കേപ്പിംഗ് ജോലികൾ എന്നിവയും ഉൾപ്പെടുന്നു. സുരക്ഷ വർധിപ്പിക്കാനും, ദൃശ്യപരത മെച്ചപ്പെടുത്താനുമായി പുതിയ തെരുവ് വിളക്ക് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
To ease traffic going to and from Dubai International Airport (DXB), the Roads and Transport Authority (RTA) announced on Saturday the opening of a bridge expansion leading to Terminal 1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."