HOME
DETAILS

എസ്.ഐ.ആർ: പ്രവാസികൾക്ക് വീണ്ടും കുരുക്ക്; പുതിയ പാസ്‌പോർട്ട് നമ്പറിലെ രണ്ടാമത്തെ അക്ഷരം ടൈപ്പ് ചെയ്യാനാകുന്നില്ല

  
January 19, 2026 | 2:31 AM

non-resident indians face yet another difficulty with the sir process

തിരുവനന്തപുരം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൽ വീണ്ടും പ്രശ്‌നങ്ങൾ. ഫോം 6 എ പ്രകാരം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുമ്പോൾ പുതിയ പാസ്‌പോർട്ടുകളുടെ നമ്പറിലെ രണ്ടാമത്തെ അക്ഷരം ടൈപ്പ് ചെയ്യാൻ വെബ്‌സൈറ്റിൽ സൗകര്യമില്ലെന്നാണ് പരാതി. ഇതുമൂലം വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് തടസമുണ്ടാകുകയാണ്. പഴയ പാസ്‌പോർട്ട് നമ്പറുകൾക്ക് അനുസൃതമായ ഫോർമാറ്റാണ് നിലവിൽ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്. ഇന്ത്യൻ പൗരത്വമുള്ളവരുടെ ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച മക്കൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്ത സാഹചര്യം പരിഹരിക്കാൻ ഇതുവരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറായിട്ടില്ല. ഇതിനുപിന്നാലെയാണ് പുതിയ പാസ്‌പോർട്ടിന്റെ നമ്പർ നൽകാൻ കഴിയാത്ത പ്രശ്‌നവും ഉയരുന്നത്.

സിറ്റിസൺഷിപ്പ് ആക്ടിലെ സെക്ഷൻ 4 പ്രകാരം 1992ന് മുമ്പ് ഇന്ത്യയ്ക്ക് പുറത്ത് ജനിച്ചവരിൽ ഇന്ത്യയിൽ പിതാവിന് പൗരത്വമുണ്ടെങ്കിലും അതേപോലെ 1992ന് ശേഷം ജനിച്ചവരിൽ മാതാവിനും പിതാവിനും ഇന്ത്യയിൽ പൗരത്വമുണ്ടെങ്കിൽ ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ട്. ഇത്തരക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുമ്പോഴാണ് പ്രശ്‌നമുള്ളത്. ഫോം 6എ പ്രകാരം വോട്ടർപട്ടികയിൽ പേര് ചേർക്കുമ്പോൾ ജനിച്ച സ്ഥലത്തിന്റെ കോളത്തിൽ ഇന്ത്യയിലെ ഏതെങ്കിലും സ്ഥലത്തിന്റെ പേര് നൽകാൻ മാത്രമാണ് ഇപ്പോൾ സാധിക്കുന്നത്. അതേസമയം, വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷിച്ച പ്രവാസികളുടെ എണ്ണം 1,15,010 ആയിട്ടുണ്ട്. ഇതിൽ 82,085 പേർ എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് പേര് ചേർക്കുന്നതിന് അപേക്ഷ നൽകിയത്.

there are again problems for nris in adding their names to the voter list related to si.ra. when applying to add a name to the voter list under form 6a, there is no facility on the website to type the second letter of the new passport number, according to complaints.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.പി.സി.സി മഹാപഞ്ചായത്ത് ഇന്ന്; രാഹുൽ ഗാന്ധി പങ്കെടുക്കും

Kerala
  •  4 hours ago
No Image

അരും കൊല; ഒറ്റപ്പാലത്ത് അർധരാത്രി ദമ്പതികളെ വെട്ടിക്കൊന്നു; ബന്ധുവായ യുവാവ് പിടിയിൽ

Kerala
  •  4 hours ago
No Image

സഊദി രാജകുമാരന്‍ ബന്ദര്‍ ബിന്‍ അബ്ദുല്ല അന്തരിച്ചു

Saudi-arabia
  •  4 hours ago
No Image

പറിച്ചെറിയപ്പെടുന്ന കുരുന്നുകൾ; കുട്ടിക്കൾക്കെതിരെയായ കുറ്റകൃത്യങ്ങളിൽ ഓരോ വർഷവും വർധന

Kerala
  •  4 hours ago
No Image

താഴ്, തപാലിനും...ദൂരപരിധി മാനദണ്ഡമാക്കി സംസ്ഥാനത്ത് അടച്ചുപൂട്ടുന്നത് 300 ഓളം പോസ്റ്റ് ഓഫിസുകൾ

Kerala
  •  4 hours ago
No Image

പോക്‌സോ, നാർക്കോട്ടിക് കേസുകൾ; ശാസ്ത്രീയ പരിശോധനയ്ക്ക് കാത്തിരിപ്പ് 'തുടരും'

Kerala
  •  4 hours ago
No Image

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം നാളെ തുടങ്ങും 

Kerala
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തും കാസര്‍ഗോഡും ജയിച്ച സ്ഥാനാര്‍ഥികളുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം; വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍  

Kerala
  •  5 hours ago
No Image

ആശുപത്രിയിൽ അതിക്രമം: ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

Kerala
  •  12 hours ago
No Image

കോഴിക്കോട് അടക്ക മോഷ്ടിച്ച് കടക്കുന്നതിനിടെ ചാക്ക് പൊട്ടി റോഡിൽ വീണു; കൊപ്ര മോഷണത്തിലും പങ്കെന്ന് സൂചന; മൂവർസംഘം പിടിയിൽ

Kerala
  •  12 hours ago