മുൻനിര വ്യാവസായിക ശക്തിയാകാൻ ഒരുങ്ങി സഊദി അറേബ്യ; വേൾഡ് ഇക്കണോമിക് ഫോറവുമായി കരാറിൽ ഒപ്പിട്ടു
ദാവോസ്: രാജ്യത്തെ വ്യാവസായിക മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സഊദി അറേബ്യയും വേൾഡ് ഇക്കണോമിക് ഫോറവും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. ദാവോസിൽ നടക്കുന്ന 'വേൾഡ് ഇക്കണോമിക് ഫോറം 2026' ഉച്ചകോടിക്കിടെയാണ് ഈ സുപ്രധാന നീക്കം. സഊദി വ്യവസായ-ധാതു വിഭവ മന്ത്രി ബന്ദർ അൽഖൊറൈഫും വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർഗെ ബ്രെൻഡെയും തമ്മിലാണ് കരാറിലൊപ്പിട്ടത്. സഊദി വിദേശകാര്യ മന്ത്രിയും പ്രതിനിധി സംഘത്തലവൻ സാമ്പത്തിക-ആസൂത്രണ മന്ത്രി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കരാറിൽ ഒപ്പിട്ടത്.
വ്യവസായിക രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരുക, മിഡിൽ ഈസ്റ്റിലെ വ്യാവസായിക ഹബ്ബായി സഊദി അറേബ്യയെ മാറ്റുക, ഡിജിറ്റൽ ടൂളുകൾ വികസിപ്പിച്ച് വ്യവസ്ഥാപിതമായ മാതൃക വികസിപ്പിക്കുക, 'ലൈറ്റ് ഹൗസ് ഒഎസ്' എന്ന നൂതന മാതൃക ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ ഊന്നൽ നൽകുക തുടങ്ങിയവയാണ് ഈ കരാറിലൂടെ ലക്ഷ്യം വെക്കുന്നത്.
പെട്രോളിയം ഇതര വരുമാനം വർദ്ധിപ്പിച്ചുകൊണ്ട് മുൻനിര വ്യാവസായിക ശക്തിയാകാൻ ഒരുങ്ങുകയാണ് സഊദി. മന്ത്രാലയത്തിന് കീഴിലുള്ള 'സെന്റർ ഫോർ അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് ആൻഡ് പ്രൊഡക്ഷൻ' വഴിയാണ് കരാറിലെ വ്യവസ്ഥകൾ നടപ്പിലാക്കുക.
Saudi Arabia and the World Economic Forum (WEF) signed a cooperation agreement at Davos 2026 to accelerate industrial transformation. The partnership focuses on capacity building, technology adoption, and scaling the "Lighthouse OS" model to establish the Kingdom as a global industrial power under Vision 2030.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."