മോട്ടോര്‍ വാഹന ചട്ടഭേദഗതി: വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ട ഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന് കേരളം. വര്‍ഷം അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് വ്വസ്ഥ ചെയ്തുള്ള ഭേദഗതി കേരളത്തില്‍ നടപ്പാക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ വാര്‍ത്തപുറത്ത് വന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മോട്ടോര്‍ വാഹന ചട്ടം സംസ്ഥാനത്തും പ്രാബല്യത്തില്‍ വരുത്തി ഗതാഗത കമീഷണറേറ്റ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗതാഗത കമീഷണറെ തള്ളിയാണ് മന്ത്രി രംഗത്തുവന്നിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കുകയുള്ളൂ. മോട്ടോര്‍ വാഹന നിയമങ്ങള്‍ പലതും കര്‍ശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങള്‍ കുറയുകയുള്ളൂ. എങ്കിലും കേന്ദ്ര നിയമങ്ങള്‍ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ല. അത്തരം കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു. ചര്‍ച്ച ചെയ്തു മാത്രമേ നടപടി എടുക്കുകയുള്ളൂ' മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകള്‍ പുറത്ത് വന്നത്. ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും ഇത് വ്യവസ്ഥ ചെയ്യുന്നു. ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കുന്നതാണ് പുതിയ ഭേദഗതി. 2026 ജനുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ആര്‍.സി ഉടമക്കെതിരെയാണ് എല്ലാ നിയമനടപടികളും. വാഹനം ഓടിച്ചത് മറ്റൊരാളാണെങ്കില്‍ തെളിയിക്കേണ്ട ബാധ്യത ഉടമക്കാണ്. ചലാനെതിരെ പരാതിയുണ്ടെങ്കില്‍ വാഹന ഉടമ നേരിട്ട് കോടതിയെ സമീപിക്കണമെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
മൂന്നു മാസം വരെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. ഇത് സംബന്ധിച്ച് നടപടിയെടുക്കാനുള്ള അധികാരം ആര്‍.ടി.ഒക്കാണ്. ലൈസന്‍സ് റദ്ദാക്കുന്നതിന് മുമ്പ് വാഹന ഉടമക്ക് തന്റെ വാദം അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് ചട്ടത്തില്‍ പറയുന്നുണ്ട്. അമിതവേഗം, ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, സിഗ്‌നല്‍ തെറ്റിക്കല്‍, പൊതുവഴിയില്‍ വാഹനം നിര്‍ത്തിയിടല്‍, അനധികൃത പാര്‍ക്കിങ് എന്നിവയെല്ലാം ലൈസന്‍സ് റദ്ദാക്കുന്ന കുറ്റങ്ങളുടെ പട്ടികയില്‍ ഉള്‍പെടുന്നു.
the transport minister clarified that no decision has been taken to cancel driving licences for motorists receiving five challans in a year, amid reports on proposed motor vehicle rule amendments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."