HOME
DETAILS

'സമസ്ത എൻസൈക്ലോപീഡിയ'യുമായി വിദ്യാർഥിനികൾ

  
ഇസ്മാഈൽ അരിമ്പ്ര
February 04, 2026 | 1:57 AM

students with the samastha encyclopedia

കുണിയ: കേരള മുസ് ലിം പൈതൃക തുടർച്ചയായ സമസ്തയെ അടയാളപ്പെടുത്തുന്ന വിജ്ഞാന കോശം ഒരുക്കി വിദ്യാർഥിനികൾ. മലപ്പുറം മരവട്ടം ഗ്രേസ് വാലി ഇസ്‌ലാമിക് വനിതാ കോളജിലെ പ്രതിഭകളാണ് റഫറൻസ് ഗ്രന്ഥമൊരുക്കിയത്. സമസ്ത ഗ്ലോബൽ എക്സ്പോയിലെ ഗ്രേസ് വാലി പവലിയനിലാണ് ഇത് ചരിത്രാന്വേഷികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. എസ്.എൻ.ഇ.സിക്ക് കീഴിൽ സനാഇയ്യ കോഴ്സിന് പഠിക്കുന്ന ഹയർ സെക്കൻഡറി,ഡിഗ്രി വിദ്യാർഥിനികളാണ് കേരളീയ മുസ് ലിം ചരിത്ര ഏടുകളും സമസ്തയുടെ ചരിത്രം, വർത്തമാനം തുടങ്ങിയവും അക്ഷരമാലയിൽ കോർത്തിണക്കി വിജ്ഞാന വിരുന്നൊരുക്കിയത്. മലയാളത്തിൽ തയാറാക്കിയ ഗ്രന്ഥത്തിന് 1181 പേജുകളുണ്ട്.

കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യം, സമസ്തയുടെ രൂപീകരണം, നേതൃത്വം നൽകിയവർ, സമസ്ത സമ്മേളനങ്ങൾ, സമസ്തയുടെ പോഷക ഘടകങ്ങളും അവയുടെ പ്രധാന പദ്ധതികളും, സമസ്തയുടെ കീഴിലുള്ള വിവിധ സംവിധാനങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവ അക്ഷരമാല ക്രമത്തിൽ ചേർത്തുവച്ചിട്ടുണ്ട്. സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പതിനൊന്നായിരത്തിലധികം മദ്റസകളുടെ പേരും സ്ഥലവും റെയ്ഞ്ച് അടിസ്ഥാനത്തിൽ വിജ്ഞാന കോശത്തിലുണ്ട്. മുഴുവൻ റെയ്ഞ്ചുകളും അതിന് കീഴിലുള്ള മദ്റസകളും അക്ഷരങ്ങൾ ക്രമീകരിച്ചാണ് നൽകിയത്. കേരളത്തിൽ മതരംഗത്ത് നിലകൊള്ളുന്ന ഇതര സംഘടനകൾ, ബിദഇ സംഘടനകളുടെ നയനിലപാടുകളിലെ വൈകല്യം എന്നിവയും പഠന വിധേയമാക്കുന്നുണ്ട്.

നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ ആദ്യകാലം മുതലുള്ള മുശാവറ യോഗങ്ങളിലെ തീരുമാനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗ്രന്ഥത്തിൽ നൽകിയ വിവരണത്തോടൊപ്പം പേജുകളിൽ ക്യു.ആർ കോഡ് നൽകിയിട്ടുണ്ട്. ഇതു മുഖേന നേതാക്കളുടെ വിഡിയോ, പുസ്തകത്തിൽ പ്രതിപാദിക്കുന്ന സുപ്രധാന സ്ഥലങ്ങളുടെ മാപ്പ് തുടങ്ങിയവയിലേക്കും എത്താം. വിവര ശേഖരണം, ഗ്രന്ഥരചന, എഡിറ്റിങ്, ഡി.ടി.പി, ലേ ഔട്ട് എന്നിവ വിദ്യാർഥിനികൾ തന്നെയാണ് നിർവഹിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് വിജ്ഞാനകോശത്തിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇതേ പ്രതിപാദ്യവുമായി വെബ്സൈറ്റും ഇവർ രൂപകൽപന ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  15 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  15 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  15 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  15 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  15 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  15 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  15 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  15 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  15 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  15 days ago