HOME
DETAILS

ജോലി നേടി സ്ഥലംവിടൽ ഇനി നടക്കില്ല; പദ്ധതി തദ്ദേശീയർക്ക് കൂടുതൽ അവസരം ഉറപ്പാക്കാൻ 

  
February 06, 2026 | 4:51 AM

No more jobless relocation Project to ensure more opportunities for locals

തിരുനാവായ: ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ പി.എസ്.സി നിയമനം നേടുന്നവർക്കു 10 വർഷത്തേക്കു ജില്ലാമാറ്റം അനുവദിക്കേണ്ടെന്ന ഉത്തരവ് ഈ ജില്ലകളിലെ തദ്ദേശവാസികളായ ഉദ്യോഗാർഥികൾക്കു കൂടുതലായി ജോലിക്ക് അവസരം ലഭിക്കാൻ. ജനുവരി 22നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ട്രെയിനിങ് ബി) വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയത്.  

ഇടുക്കി, വയനാട്, കാസർകോട് പാക്കേജുകൾ നടപ്പാക്കാൻ ആവശ്യത്തിനു ജീവനക്കാരില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു തീരുമാനം. താരതമ്യേന മത്സരം കുറഞ്ഞ ഈ ജില്ലകൾ തിരഞ്ഞെടുത്ത് പി.എസ്.സി പരീക്ഷയെഴുതി നിയമനം നേടിയതിനു ശേഷം പെട്ടെന്നുതന്നെ മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോകുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം.

ഇവിടങ്ങളിൽ പി.എസ്‌.സി വഴി ജില്ലാതല നിയമനം നേടുന്നവർക്ക് 10 വർഷത്തേക്ക് വർക്കിങ് അറേഞ്ച്മെന്റ്, ഡെപ്യൂട്ടേഷൻ, ട്രാൻസ്ഫർ, മ്യൂച്വൽ ട്രാൻസ്‌ഫർ എന്നിവ അനുവദിക്കില്ല. പി.എസ്‌.സി വിജ്‌ഞാപനത്തിൽ ഇക്കാര്യം ഉൾപ്പെടുത്തും.  ഈ ജില്ലകൾക്കു മുൻഗണന നൽകി ജില്ലാതല നിയമനം നേടുന്നവരുടെ സ്ഥാനക്കയറ്റവും ഈ ജില്ലകളിൽത്തന്നെ പരിമിതപ്പെടുത്തും. ഇവിടങ്ങളിലേക്കു സ്‌ഥലംമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഈ  ജില്ലകളിലെ ഒരു വർഷ സർവിസ് മറ്റു ജില്ലകളിലെ രണ്ട് വർഷ സർവിസിനു തുല്യമായും കണക്കാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോർപറേറ്റ് പ്രീണനം തുടർന്ന് കേന്ദ്രം; എഴുതിത്തള്ളിയത് 9.87 ലക്ഷം കോടി വായ്‌പ; ഒഴിവാക്കിയ കർഷകവായ്‌പ 1.67 ലക്ഷം കോടി മാത്രം

National
  •  an hour ago
No Image

യു.പിയിൽ സഹോദരിമാർ ജീവനൊടുക്കിയ സംഭവം; ആത്മഹത്യ കൊറിയൻ സംസ്‌കാരത്തോടുള്ള അമിതാരാധന മൂലം

National
  •  an hour ago
No Image

ചോദ്യം ചെയ്യാൻ വേണ്ടി മാത്രം പൊലിസ് ആരെയും അറസ്റ്റ് ചെയ്യരുത്: സുപ്രിംകോടതി

National
  •  an hour ago
No Image

എസ്.ഐ.ആർ കരട് പട്ടികയിൽ നിന്നും പുറത്തായവരുടെ എണ്ണം 20,000 കടന്നു; 36.89 ലക്ഷം പേർക്ക് ഹിയറിങ് നോട്ടിസ്

Kerala
  •  an hour ago
No Image

അണ്ടർ 19 ലോകകപ്പ് ഫൈനലിനൊരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും; മത്സരം എവിടെ കാണാം? 

Cricket
  •  2 hours ago
No Image

കാറിടിച്ച് നിര്‍ത്താതെ പോയ കേസില്‍ നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റില്‍, ജീവഹാനി വരാവുന്ന രീതിയില്‍ വാഹനം ഓടിച്ചെന്ന് എഫ്.ഐ.ആര്‍

Kerala
  •  2 hours ago
No Image

ചെയർമാനെ നിലനിലനിർത്തി സംസ്ഥാന വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിച്ചുച  അമുസ്്ലിം പ്രതിനിധികളുടെ ഒഴിവ് നികത്തിയില്ല

Kerala
  •  2 hours ago
No Image

പാക്കേജുണ്ട്, പണമില്ല...വയനാട്, കാസർകോട്, ഇടുക്കി പ്രത്യേക പാക്കേജ് അവതാളത്തിൽ 

Kerala
  •  2 hours ago
No Image

42കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; വില്‍പന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചെന്ന് മൊഴി

Kerala
  •  3 hours ago
No Image

പ്രവാചക വൈദ്യത്തെ പരിചയപ്പെടുത്തി പ്രൊഫറ്റിക് ഹോസ്പിറ്റൽ

Kerala
  •  3 hours ago