HOME
DETAILS

ഒറ്റ ക്യാപ്റ്റന് പോലും സാധിക്കാത്തത്; ആർസിബിക്കൊപ്പം പുതിയ ചരിത്രം സൃഷ്ടിച്ച് മന്ദാന

  
February 06, 2026 | 6:28 AM

Smriti Mandhana create a historical record in wpl

വഡോദര: 2026 വിമൺസ് പ്രിമീയർ ലീഗ് കിരീടം വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. വഡോദരയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ആറ് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ആർസിബി ചാമ്പ്യന്മാരായത്. ആർസിബിയുടെ രണ്ടാം കിരീടമാണിത്. ഇതിന് മുമ്പ് 2024ലാണ് ആർസിബി കിരീടം നേടിയിരുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും ജോർജിയ വോളിന്റെയും തകർപ്പൻ പ്രകടനമാണ് ആർസിബിയെ വിജയത്തിലെത്തിച്ചത്. ഇരുവരും അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. സ്‌മൃതി മന്ദാന 41 പന്തിൽ 87 റൺസ് നേടിയാണ് ആർസിബിയുടെ വിജയശില്പിയായത്. 12 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് സ്‌മൃതിയുടെ ഇന്നിംഗ്സ്. 54 പന്തിൽ 79 റൺസ് നേടിയാണ് ജോർജിയ വിൽ തിളങ്ങിയത്. 14 ഫോറുകളാണ് താരം നേടിയത്. 

ഈ സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും സ്‌മൃതി തന്നെയാണ്. ആർസിബിക്കായി 377 റൺസ് അടിച്ചെടുത്തായാണ് താരം റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. ടൂർണമെന്റിൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഒറ്റ സീസണിൽ ഓറഞ്ച് ക്യാപ്പും ട്രോഫിയും ഒരു ക്യാപ്റ്റൻ തന്നെ നേടുന്നത്. 

അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കായി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 37 പന്തിൽ 57 റൺസ് നേടിയാണ് ജെമീമ മികവ് കാട്ടിയത്. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ലോറ വോൾവാർഡ് 25 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 44 റൺസും നേടി മികച്ചു നിന്നു. അവസാന ഓവറുകളിൽ ചിനെല്ലെ ഹെൻറി 15 പന്തിൽ പുറത്താവാതെ 35 റൺസും നേടി ടീമിന് മികച്ച ടോട്ടൽ നൽകുന്നതിൽ നിർണായകമായി. 

തുടർച്ചയായ നാലാം വിമൺസ് പ്രിമീയർ ലീഗ് ഫൈനലിലാണ് ഡൽഹി പരാജയപ്പെടുന്നത്. ഇതോടെ ഡൽഹിയുടെ ആദ്യ കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരും. 

Royal Challengers Bangalore have won the 2026 Women's Premier League title again. RCB defeated Delhi Capitals by six wickets in the final match held in Vadodara to become champions. Captain Smriti Mandhana scored 87 runs off 41 balls for RCB. Smriti's innings consisted of 12 fours and three sixes. Smriti also won the Orange Cap this season. The player topped the list of run-getters with 377 runs for RCB. This is the first time in the history of the tournament that a captain has won both the Orange Cap and the trophy in a single season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും; വായ്പ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

National
  •  2 hours ago
No Image

ഇടിച്ചത് എന്റെ വണ്ടിയില്‍, നിര്‍ത്താതെ പോയത് ഭാര്യ തനിച്ചായതിനാല്‍: മണിയന്‍പിള്ള രാജു

Kerala
  •  2 hours ago
No Image

കോർപറേറ്റ് പ്രീണനം തുടർന്ന് കേന്ദ്രം; എഴുതിത്തള്ളിയത് 9.87 ലക്ഷം കോടി വായ്‌പ; ഒഴിവാക്കിയ കർഷകവായ്‌പ 1.67 ലക്ഷം കോടി മാത്രം

National
  •  2 hours ago
No Image

യു.പിയിൽ സഹോദരിമാർ ജീവനൊടുക്കിയ സംഭവം; ആത്മഹത്യ കൊറിയൻ സംസ്‌കാരത്തോടുള്ള അമിതാരാധന മൂലം

National
  •  2 hours ago
No Image

ചോദ്യം ചെയ്യാൻ വേണ്ടി മാത്രം പൊലിസ് ആരെയും അറസ്റ്റ് ചെയ്യരുത്: സുപ്രിംകോടതി

National
  •  3 hours ago
No Image

എസ്.ഐ.ആർ കരട് പട്ടികയിൽ നിന്നും പുറത്തായവരുടെ എണ്ണം 20,000 കടന്നു; 36.89 ലക്ഷം പേർക്ക് ഹിയറിങ് നോട്ടിസ്

Kerala
  •  3 hours ago
No Image

അണ്ടർ 19 ലോകകപ്പ് ഫൈനലിനൊരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും; മത്സരം എവിടെ കാണാം? 

Cricket
  •  3 hours ago
No Image

കാറിടിച്ച് നിര്‍ത്താതെ പോയ കേസില്‍ നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റില്‍, ജീവഹാനി വരാവുന്ന രീതിയില്‍ വാഹനം ഓടിച്ചെന്ന് എഫ്.ഐ.ആര്‍

Kerala
  •  3 hours ago
No Image

ചെയർമാനെ നിലനിലനിർത്തി സംസ്ഥാന വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിച്ചുച  അമുസ്്ലിം പ്രതിനിധികളുടെ ഒഴിവ് നികത്തിയില്ല

Kerala
  •  3 hours ago
No Image

ജോലി നേടി സ്ഥലംവിടൽ ഇനി നടക്കില്ല; പദ്ധതി തദ്ദേശീയർക്ക് കൂടുതൽ അവസരം ഉറപ്പാക്കാൻ 

Kerala
  •  3 hours ago