HOME
DETAILS

വിടവാങ്ങി ചിത്രകലയിലെ ഇതിഹാസം; പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ അന്തരിച്ചു

  
Web Desk
February 08, 2026 | 3:25 AM

renowned artist shekar ayyanthole found dead in his art gallery

 

മലപ്പുറം: കേരളത്തിലെ ചിത്രകലാ രംഗത്തെ പ്രമുഖ വ്യക്തിത്വവും പ്രശസ്ത ചിത്രകാരനുമായ ശേഖര്‍ അയ്യന്തോളിനെ (71) എടപ്പാളിലെ സ്വന്തം ആര്‍ട്ട് ഗാലറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ 'ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറി'യിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. അഞ്ചു പതിറ്റാണ്ടിലേറെയായി കേരളത്തിലെ കലാരംഗത്ത് സജീവമായിരുന്നു അദ്ദേഹം.

കലാരംഗത്തെ സംഭാവനകള്‍
കേരള ചിത്രകലാപരിഷത്തിന്റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുമരനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായിരുന്നു. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളജില്‍ (മുന്‍പ് ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടിയ അദ്ദേഹം അവിടെ ആര്‍ട്ട് ഇന്‍സ്ട്രക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1954ല്‍ തൃശൂരിലെ അയ്യന്തോളിലാണ് ജനനം. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ ചിത്രകലാ ലോകത്തിന് വലിയൊരു നഷ്ടമാണ്. ഭാര്യ: പി.കെ ഓമന(റിട്ട. പ്രഥമാധ്യാപിക, കുമരനെല്ലൂര്‍ ജി.എച്ച്.എസ്.എസ്). മക്കള്‍: ജിനന്‍ ശേഖര്‍, ധനന്‍ ശേഖര്‍.
സംസ്‌കാരം ഇന്ന് നടക്കും.

 

Veteran artist and former President of Kerala Chithrakala Parishath, Shekar Ayyanthole (71), was found dead at his digital art gallery in Edappal, ending a prolific five-decade-long career in the world of fine arts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ആശുപത്രിയിലായ ശ്രീക്കുട്ടി തിരികെ ജീവിതത്തിലേക്ക്; ആശുപത്രി വിട്ടു 

Kerala
  •  6 days ago
No Image

ഈ യുദ്ധം ട്രംപിന്റെ താൽപ്പര്യം, ഞങ്ങൾ ഇതിലില്ലെന്ന് അമേരിക്കൻ ജനത; ഇറാനെതിരായ ആക്രമണത്തെ എതിർത്ത് നാലിൽ മൂന്ന് പേരും

International
  •  6 days ago
No Image

ഇറാനില്‍ മരണം 550 കവിഞ്ഞു; ഇസ്‌റാഈലിന്റെ സ്‌കൂള്‍ ആക്രമണത്തില്‍ പൊലിഞ്ഞത് 180 പെണ്‍കുട്ടികള്‍| Israel, US Attack on Iran Live

International
  •  6 days ago
No Image

ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്‌റാഈല്‍; ലബനാനില്‍ കൂട്ടപ്പലായനം, ബോംബാക്രമണത്തില്‍ മരണം 31 ആയി | Israel, US Attack on Iran Live

International
  •  6 days ago
No Image

ശബരിമലയില്‍ യുവതികള്‍ കയറരുത്, ആചാരം സംരക്ഷിക്കണം; നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala
  •  6 days ago
No Image

സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Saudi-arabia
  •  6 days ago
No Image

ചരിത്രം! ഉയിർത്തെഴുന്നേൽപ്പിൽ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

Cricket
  •  6 days ago
No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  6 days ago
No Image

ഈ മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍, ജാഗ്രതാനിര്‍ദ്ദേശം

Kerala
  •  6 days ago
No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  6 days ago