HOME
DETAILS

സന്തോഷ് ട്രോഫി ഫൈനൽ: രണ്ടാം പകുതിയും ഗോൾരഹിതം; കളി എക്സ്ട്രാ ടൈമിലേക്ക്

  
Web Desk
February 08, 2026 | 9:33 AM

Santosh Trophy Final Second half goalless Game goes into extra time

ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ ഫൈനലിൽ കേരളവും സർവീസസും നേർക്കുനേർ. അസമിലെ ധാകുവാഖാന സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിന്റെ രണ്ടാം പകുതിയും അവസാനിച്ചപ്പോൾ ഇരുടീമുകളും ഗോളൊന്നും നേടാനായിട്ടില്ല്. കിരീടം ലക്ഷ്യമിട്ടുള്ള ഇരുടീമുകളുടെയും മുന്നേറ്റങ്ങൾ പലപ്പോഴും ലക്ഷ്യം കാണാതെ പോയതോടെ രണ്ടു പകുതിയും ഗോൾരഹിതമായി പിരിഞ്ഞു.

ടീം മാറ്റങ്ങളും മൈതാനത്തെ കരുനീക്കങ്ങളും:

കേരള ടീം: സെമി ഫൈനലിൽ പഞ്ചാബിനെ തകർത്ത ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. ഇടതുവിങ്ങിൽ എം. വിഘ്‌നേഷിന് പകരം ടി. ഷിജിൻ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ക്യാപ്റ്റൻ ജി. സഞ്ജുവിന്റെ നേതൃത്വത്തിൽ പ്രതിരോധവും മധ്യനിരയും ആദ്യപകുതിയിൽ മികച്ച കളി പുറത്തെടുത്തു.

മലയാളി സാന്നിധ്യം: സർവീസസ് നിരയിൽ വിജയ് ജെറാൾഡ്, ജിജോ ജെറോൺ എന്നീ മലയാളികൾ ആദ്യ ഇലവനിൽ കളത്തിലിറങ്ങി.

ചരിത്രവും പോരാട്ടവീര്യവും:

കേരളത്തിന്റെ 16-ാം ഫൈനൽ: 2022-ൽ മലപ്പുറം മഞ്ചേരിയിൽ കിരീടമുയർത്തിയ കേരളം, കഴിഞ്ഞ വർഷം ബംഗാളിനോട് ഏറ്റ തോൽവിക്ക് പരിഹാരം കാണാനാണ് ഇന്ന് ബൂട്ടു കെട്ടുന്നത്.

സർവീസസിന്റെ വെല്ലുവിളി:

ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഏഴുതവണ ജേതാക്കളായ സർവീസസ് ഇറങ്ങിയത്. സന്തോഷ് ട്രോഫി ചരിത്രത്തിൽ 2013-ന് ശേഷം രണ്ടാം തവണയാണ് ഇരുടീമുകളും ഫൈനലിൽ ഏറ്റുമുട്ടുന്നത്.

മത്സരത്തിന്റെ രണ്ടാം പകുതി നിർണ്ണായകം:

ആദ്യ പകുതിയിൽ ഗോളുകൾ വിട്ടുനിന്നെങ്കിലും രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണം കടുപ്പിക്കുമെന്നുറപ്പാണ്. തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ കേരളം എട്ടാം കിരീടം നേടുമോ അതോ സർവീസസ് എട്ടാം തവണ മുത്തമിടുമോ എന്നാണ് കായിക കേരളം ഉറ്റുനോക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  2 hours ago
No Image

സമസ്താരവം കാത്ത് കുണിയ, മഹാസംഗമത്തിന് സജ്ജമായി നഗരി

Kerala
  •  2 hours ago
No Image

ദുബൈയിലെ അൽ ഖുദ്‌റ റോഡിൽ പുതിയ പാലം തുറന്നു; റാഞ്ചസ്, സ്റ്റുഡിയോ സിറ്റി യാത്രക്കാർക്ക് ആശ്വാസം

uae
  •  2 hours ago
No Image

ബാനർ കെട്ടിയതുമായി ബന്ധപ്പെട്ട തർക്കം; പ്ലസ്ടു വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് വൺ വിദ്യാർത്ഥികൾ; ശ്വാസകോശത്തിന് ​ഗുരുതര പരിക്ക്

crime
  •  2 hours ago
No Image

മൂന്ന് വർഷം പ്രണയിച്ചു, അവസാനം കണ്ടപ്പോൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെന്ന് കാമുകി അറിയിച്ചു: പ്രണയനൈരാശ്യത്തിൽ 26-കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി

National
  •  3 hours ago
No Image

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

Kerala
  •  4 hours ago
No Image

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

Kerala
  •  4 hours ago
No Image

സഞ്ജു ബെഞ്ചിലായപ്പോൾ പിറന്നത് അപൂർവ സംഭവം; 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

Cricket
  •  4 hours ago
No Image

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

Football
  •  4 hours ago
No Image

റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി

Kuwait
  •  4 hours ago