HOME
DETAILS

'ശഹാദ ചൊല്ലി, പേര് മാറ്റി, ഇനി ഞാൻ മുസ്‌ലിം' ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് റാപ്പർ സെൻട്രൽ സീ; പ്രഖ്യാപനം ലൈവ് സ്ട്രീമിങ്ങിനിടെ

  
Web Desk
February 09, 2026 | 9:03 AM

british rapper central cee converts to islam changes name to akheel

ലണ്ടൻ: ഇസ്‌ലാം  മതം സ്വീകരിച്ചതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് റാപ്പർ സെൻട്രൽ സീ. താൻ ഇസ്‌ലാം മതം സ്വീകരിച്ചതായും പേര് മാറ്റിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ലൈവ് സ്ട്രീമിങ്ങിനിടെയാണ് സെൻട്രൽ സി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പേര് അഖീൽ എന്ന് മാറ്റിയതായും അദ്ദേഹം പ്രഖ്യാപിച്ചു.ശഹാദത്ത് കലിമ (ഇസ്‌ലാം  മത വിശ്വാസ പ്രഖ്യാപനം) ചൊല്ലുകയും ഔദ്യോഗികമായി ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ലൈവ് സ്ട്രീമിങ്ങിനിടെ പ്രഖ്യാപിച്ചു

'ഞാൻ എന്റെ പേര് മാറ്റി, ശഹാദ ചൊല്ലി. ഞാനിപ്പോൾ  മുസ്‌ലിമാണ്'- ശ്രോതാക്കളോടായി സെൻട്രൽ സി പറഞ്ഞു. 

ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഗായകനാണ് സെൻട്രൽ സി. സെൻട്രൽ സി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഓക്ലി നീൽ സീസർ-സു എന്നായിരുന്നു യഥാർഥ പേര്. ഇത് മാറ്റിയാണ് അഖീൽ എന്നാക്കിയിരിക്കുന്നത്. അതേസമയം, തന്റെ ആത്മീയ യാത്രയെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. 

തന്റെ മതപരമായ വിശ്വാസങ്ങളെക്കുറിച്ച് പരസ്യമായി ഒരിടത്തും സി, പ്രതികരിച്ചിരുന്നില്ല. എന്നാൽ, 2023ൽ ഇൻസ്റ്റഗ്രാമിൽ അറബിക് ക്യാപ്ഷനോടു കൂടി അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. 

'ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു' എന്ന് അർത്ഥം വരുന്ന വാചകമായിരുന്നു അത്. പിന്നാലെ അദ്ദേഹം രഹസ്യമായി ഇസ്‌ലാം മതം സ്വീകരിച്ചോ എന്ന തരത്തിലുള്ള ചർച്ചകളും സജീവമായിരുന്നു. എന്നാൽ അന്നൊന്നും അദ്ദേഹം ഇതിനോട് പ്രതികരിച്ചിരുന്നില്ല.

1998 ജൂൺ 4ന് ലണ്ടനിലാണ് അദ്ദേഹം ജനിക്കുന്നത്. ഏഴ് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം അമ്മയ്ക്കും രണ്ട് ഇളയ സഹോദരന്മാർക്കുമൊപ്പമാണ് വളർന്നത്. 2014ൽ സംഗീത ജീവിതം ആരംഭിച്ചു. അന്നുമുതൽ, യുകെ ഡ്രിൽ, റാപ്പ് സംഗീത മേഖലകളിലെ നിർണ്ണായക സാന്നിധ്യമായി. പടിഞ്ഞാറൻ ലണ്ടനിൽ നിന്നുള്ള അദ്ദേഹം, വിവിധ സംഗീത ശൈലികളെ വൈദഗ്ധ്യത്തോടെ സമന്വയിപ്പിച്ചുകൊണ്ട് ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. വിവിധ പ്ലാറ്റ്ഫോമുകളിലായി കോടിക്കണക്കിന് സ്ട്രീമുകൾ നേടി. 2023ൽ ഡേവുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടും തരംഗമായിരുന്നു. തുടർച്ചയായ പത്ത് ആഴ്ചകളോളം ചാർട്ടുകളിൽ ഒന്നാമതായിരുന്നു ഈ സഖ്യം.

2024ൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട യുകെ റാപ്പറായി സി. 2025ഓടെ ബിൽബോർഡ് 200ന്റെ(യു.എസിലെ സംഗീത ആൽബങ്ങളുടെ ചാർട്ട്) ടോപ്പ് 10ൽ ഇടംപിടിക്കുന്ന ആദ്യത്തെ യുകെ റാപ്പറായി മാറി. 

british rapper central cee has announced that he has converted to islam and changed his name to akheel. the popular uk artist confirmed his conversion during a live stream, saying he recited the shahada and is now officially a muslim.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  6 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  6 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  6 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  6 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  6 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  6 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  6 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  6 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  6 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  6 days ago