HOME
DETAILS

അവനെ പോലൊരു താരത്തെ ലഭിക്കാൻ ഏതൊരു പരിശീലകനും ആഗ്രഹിക്കും: ഗംഭീർ

  
February 09, 2026 | 7:26 AM

Gautam Gambhir praised Indian T20 captain Suryakumar Yadav

ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് പരിശീലകൻ ഗൗതം ഗംഭീർ. സൂര്യകുമാർ യാദവിന്റെ സാന്നിധ്യം പരിശീലകനെന്ന നിലയിൽ ടി-20 ഫോർമാറ്റിലെ തന്റെ ജോലികൾ എളുപ്പമാക്കി മാറ്റിയെന്നാണ് ഗംഭീർ പറഞ്ഞത്. സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി മികവിനെക്കുറിച്ചും ഇന്ത്യൻ പരിശീലകൻ സംസാരിച്ചു. 

"ഈ ഫോർമാറ്റിൽ സൂര്യകുമാർ യാദവ് എന്റെ ജീവിതം വളരെ എളുപ്പമാക്കി. അദ്ദേഹം ഒരു അസാധാരണ ലീഡർ ആണെന്ന് ഞാൻ കരുതുന്നു. സൂര്യകുമാർ യാദവ് മൈതാനത്ത് ചെയ്യുന്ന കാര്യങ്ങൾ, ബാറ്റിങ്‌  അദ്ദേഹത്തിന്റെ ഷോട്ടുകൾ ഇതെല്ലാം നോക്കിയല്ല ഞാൻ ഈ കാര്യം പറയുന്നത്. അദ്ദേഹം കളിക്കാരുമായി ബന്ധം പുലർത്തുന്ന രീതി, താരങ്ങളോട് സംസാരിക്കുന്ന രീതി, മൈതാനത്ത് അദ്ദേഹം എത്ര മാത്രം വിശ്രമിക്കുന്നത് ന കാര്യങ്ങളെല്ലാം നോക്കിയാൽ മതി. ഇത് ടീമിലെ അന്തരീക്ഷം വളരെ ശാന്തമായി നിലനിർത്താൻ സഹായിക്കുന്നു. ഏതൊരു പരിശീല സ്വപ്നം കാണാൻ സാധിക്കുന്നതാണ് ഇത്.  അവൻ ഈ ഫോർമാറ്റിൽ എന്റെ ജീവിതം വളരെയധികം എളുപ്പമാക്കി. സൂര്യകുമാർ യാദവിനെ പോലൊരാൾ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഒരു വലിയ കാര്യമാണ്. സൂര്യകുമാർ സമ്മർദ്ദ ഘട്ടത്തിൽ ആയിരിക്കുമ്പോൾ പോലും ശരിയായ തീരുമാനങ്ങളാണ് എടുക്കുന്നത്" ഗൗതം ഗംഭീർ ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ തകർപ്പൻ പ്രകടനമായിരുന്നു സൂര്യകുമാർ യാദവ് നടത്തിയിരുന്നത്. മത്സരത്തിൽ സ്‌കൈ 49 പന്തിൽ പുറത്താവാതെ 84 റൺസ് നേടിയാണ് തിളങ്ങിയത്. 10 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിംഗ്സ്. ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ തുടക്കം ഗംഭീരമായിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തപ്പോൾ, അമേരിക്കയുടെ മറുപടി 132 റൺസിൽ അവസാനിച്ചു. ടി-20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം ഫെബ്രുവരി 12നാണ് നടക്കുന്നത്. നമീബിയയാണ് എതിരാളികൾ. 

Indian cricket team coach Gautam Gambhir has praised Indian T20 captain Suryakumar Yadav. Gambhir said that Suryakumar Yadav's presence has made his job as a coach in the T20 format easier. The Indian coach also spoke about Suryakumar Yadav's captaincy excellence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  10 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  10 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  10 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  10 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  10 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  10 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  10 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  10 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  10 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  10 days ago