HOME
DETAILS

അവൻ ഒരിക്കലും ഫുട്ബോളിൽ നിന്നും വിരമിക്കരുത്: റോബർട്ടോ കാർലോസ്

  
February 09, 2026 | 7:00 AM

roberto Carlos is talking about cristiano Ronaldo retirement

ഫുട്ബോൾ ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് 41ാം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുകയാണ്. കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും പ്രായം തളർത്താത്ത പോരാട്ടവീര്യമാണ് റൊണാൾഡോ കാഴ്ചവെക്കുന്നത്. ഇപ്പോൾ റൊണാൾഡോയുടെ വിരമിക്കലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസ്. റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിക്കരുതെന്നാണ് റോബർട്ടോ കാർലോസ് പറഞ്ഞത്. യുവതാരങ്ങൾക്ക് റൊണാൾഡോ വലിയ മാതൃകയാണെന്നും ബ്രസീലിയൻ ഇതിഹാസം വ്യക്തമാക്കി. 

''ക്രിസ്റ്റ്യാനോക്ക് ഫുട്ബോൾ കളിക്കുന്നത് നിർത്താൻ കഴിയില്ല. അവൻ എപ്പോഴെങ്കിലും കളി നിർത്താൻ തീരുമാനിച്ചാൽ ഞാൻ അവനെ വിളിച്ച് നിർത്തരുതെന്ന് പറയും. ഒരു കാല് കൊണ്ട് മാത്രം ഇഴഞ്ഞു നീങ്ങുകയാണെങ്കിലും അവൻ ഒരിക്കലും ഫുട്ബോൾ കളിക്കുന്നത് നിർത്തരുത്. ദേശീയ ടീമിനും ക്ലബ്ബുകൾക്കും വേണ്ടി ഒരുപാട് മത്സരങ്ങൾ കളിച്ച താരമാണ് റൊണാൾഡോ. ഫുട്ബോളിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഏതൊരു യുവതാരത്തിനും റൊണാൾഡോ മാതൃകയാണ്. അതിനുള്ള ഊർജവും ശക്തിയും റൊണാൾഡോ അവർക്ക് നൽകുന്നുണ്ട്'' റോബർട്ടോ കാർലോസ് ഗോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

നിലവിൽ റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.  ഇതിനോടകം തന്നെ റൊണാൾഡോയുടെ ഗോൾ നേട്ടം 961 ആയി ഉയർന്നിട്ടുണ്ട്. 39 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാൾഡോക്ക് സാധിക്കും. 

The 41st Portuguese legend Cristiano Ronaldo is stunning the football world. Even as he enters the final stages of his career, Ronaldo is showing a fighting spirit that does not let up with age. Now, Brazilian legend Roberto Carlos is talking about Ronaldo's retirement. Roberto Carlos said that Ronaldo should not retire from football. The Brazilian legend also clarified that Ronaldo is a great role model for young players.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  13 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  13 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  14 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  14 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  14 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  14 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  14 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  14 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  14 days ago