HOME
DETAILS

മധ്യപ്രദേശില്‍ ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരുക്ക് 

  
Web Desk
February 10, 2026 | 3:43 AM

three girls killed as temple roof collapses in madhya pradesh

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് പെണ്‍കുട്ടികള്‍മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മൊറേന ജില്ലയിലെ അഹ്‌റൗലി ഗ്രാമത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. 

ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഒരു ഭാരമേറിയ കല്‍പ്പലക പെട്ടെന്ന് ഇളകി ക്ഷേത്രപരിസരത്തേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആ സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ സമയം കിട്ടുന്നതിന് മുന്‍പേ എല്ലാം സംഭവിച്ചു കഴിഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 

പ്രദേശവാസികളുടെ മക്കളായ വൈഷ്ണവി സികര്‍വാര്‍ (11), ഛായാ ഗോസ്വാമി (ഏഴ്), കരിഷ്മ ഗോസ്വാമി (ഒമ്പത്) എന്നിവരാണ് മരിച്ചത്. മറ്റ് നാല് കുട്ടികള്‍ക്കും ദമ്പതികള്‍ക്കും പരിക്കേറ്റു. ഗുഞ്ജന്‍ (12), പാരി (എട്ട്), വിദ്യ (ആറ്), സതീഷ് ഗൗഡ് (45), ഭാര്യ പൃഥ്വി ഗൗഡ് (40), മകള്‍ മന്‍സി ഗൗഡി (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഭാര്യ പൃഥ്വിയോടൊപ്പം പ്രദേശത്തെ ചാമദ് മാതാ ക്ഷേത്രത്തില്‍ പ്രസാദം അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു ഗ്രാമവാസിയായ സതീഷ് ഗൗഡ്. പ്രസാദം വിതരണം ചെയ്യാന്‍ അദ്ദേഹം ചില പെണ്‍കുട്ടികളെ ക്ഷേത്രത്തില്‍ വിളിച്ചുവരുത്തിയിരുന്നു. പ്രസാദം വാങ്ങുന്നതിനായി കുട്ടികള്‍ എത്തിയ സമയത്താണ് പഴയ മേല്‍ക്കൂരയുടെ സ്ലാബ് പൊളിഞ്ഞു വീണത്. താഴെ നിന്നിരുന്ന പെണ്‍കുട്ടികളുടെ മുകളിലേക്കാണ് സ്ലാബ് വീണത്.

ഭാരമുള്ള സ്ലാബായിരുന്നു. അടിയില്‍ കുടുങ്ങിയ പെണ്‍കുട്ടികളില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് പെണ്‍കുട്ടികള്‍ക്കും ദമ്പതികള്‍ക്കും പരുക്കേറ്റു. ക്ഷേത്രത്തിലുണ്ടായിരുന്നവരും ഗ്രാമവാസികളും ചേര്‍ന്ന് ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ കൈലാരസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അതേസമയം, അപകട വിവരമറിഞ്ഞ് പൊലിസും എസ്.ഡി.എമ്മും സ്ഥലത്തെത്തി. താഴികക്കുടത്തിന്റെ ഭാരം താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് സ്ലാബ് പൊളിഞ്ഞുവീണതെന്നാണ് നിഗമനം. ഏകദേശം 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണ് ചാമദ് മാതാ ക്ഷേത്രമെന്ന് പ്രദേശവാസികള്‍ പറയുന്നു.

three young girls were killed and six others injured after a heavy stone slab fell from the roof of an old temple in morena district, madhya pradesh. the incident occurred while children gathered to receive prasad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  2 days ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  2 days ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  2 days ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  2 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  2 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  2 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  2 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  2 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  2 days ago