HOME
DETAILS

ചവിട്ടി വീഴ്ത്തി, മുക്ക് ഇടിച്ചു തകര്‍ത്തു; അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദ്ദനം 

  
Web Desk
February 10, 2026 | 3:12 AM

security guard brutally assaulted at thiruvananthapuram medical college

തിരുവനന്തപുരം: അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദനം. മെഡിക്കല്‍ കോളജ് ലൈബ്രറിയിലെ സുരക്ഷാ ജീവനക്കാരന്‍ അനില്‍ കുമാറാണ് മര്‍ദനത്തിനിരയായത്. മെഡിക്കല്‍ കോളജ് ഗാര്‍ഡനില്‍ കയറിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചത്. 

ഫെബ്രുവരി 6 ന് രാത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് മെഡിക്കല്‍ കോളജ് ഗാര്‍ഡനില്‍ മൂന്ന് പേര്‍ അതിക്രമിച്ച് കയറിയതായി അനില്‍കുമാറിന്റെ ശ്രദ്ധയില്‍പെട്ടത്. ഇത് അദ്ദേഹം ചോദ്യം ചെയ്തു. തുടര്‍ന്ന് അനില്‍കുമാറിനെ മൂന്നുപേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ചോദ്യം ചെയ്ത ശേഷം തിരിഞ്ഞുനടന്ന് പോവുകയായിരുന്ന അനില്‍കുമാറിനെ കൂട്ടത്തില്‍ ഒരാള്‍ ചവിട്ടി വീഴ്ചത്തി. മൂക്കിന്റെ പാലം ഇടിച്ച് തകര്‍ക്കുകയും ചെയ്തു. കൂടാതെ, അനില്‍ കുമാറിന്റെ അക്രമികള്‍ ഫോണില്‍ നിന്ന് സിം കാര്‍ഡ് എടുത്ത് നശിപ്പിക്കുകയും ചെയ്തു.

മൂന്ന് പ്രതികളില്‍ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, മറ്റൊരു പ്രതിയായ അഖിലിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാളാണ് അനില്‍കുമാറിനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് വിവരം.

 

a security guard at thiruvananthapuram medical college was brutally assaulted after questioning trespassers in the campus garden. two accused have been arrested while one suspect remains absconding.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  5 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  5 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  5 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  5 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  5 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  5 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  5 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  5 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  5 days ago