HOME
DETAILS

പഴയ വാഹനങ്ങൾക്ക് വിലക്ക്, 200ഓളം സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ

  
February 10, 2026 | 3:58 AM

Ban on old vehicles around 200 private buses in crisis

നിലമ്പൂർ:ഗതാഗത അതോറിറ്റി വിലക്കേർപ്പെടുത്തിയതോടെ സർവിസിനായി തയാറെടുത്തിരുന്ന ഇരുന്നൂറോളം ബസുകൾx പ്രതിസന്ധിയിൽ. മറ്റ് സംസ്ഥാനങ്ങളിൽ കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾ കൊണ്ടുവന്ന് സർവിസ് നടത്തുന്നതിനാണ് അതോറിറ്റി വിലക്കേർപ്പെടുത്തിയത്. വിലക്കിന് മുമ്പ് കൊണ്ടുവന്ന ബസുകളുടെ അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കി സർവിസ് നടത്താനിരിക്കേയാണ് ബസുടമകൾക്ക് തിരിച്ചടിയായത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ്  കൂടുതൽ സ്വകാര്യബസുകൾ രജിസ്‌ട്രേഷൻ മാറ്റാനാകാതെ കുടുങ്ങിക്കിടക്കുന്നത്. 

ദശകങ്ങളായി തുടർന്നുപോരുന്ന ഈ രീതിക്ക് പെട്ടെന്നുണ്ടായ തടസം ഉടമകൾക്ക് വലിയ സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവിസ് ബസുകളുടെ കാലാവധി എട്ട് മുതൽ പത്ത് വർഷം വരെയാണ്. എന്നാൽ കേരളത്തിൽ 22 വർഷമാണ്. ഈ പഴുത് ഉപയോഗപ്പെടുത്തി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ബസു വാങ്ങി കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതായിരുന്നു രീതി. പുതിയൊരു ബസ് വാങ്ങാൻ അൻപത് ലക്ഷത്തോളം രൂപ വരുമെന്നിരിക്കെ ചെറുകിട ബസുടമകൾക്ക് ആശ്വാസമായിരുന്നു ഈ നടപടി. എന്നാൽ പഴയ വാഹനങ്ങൾ സുരക്ഷാ ഭീഷണി ഉയർത്തുന്നതിനൊപ്പം വലിയ തോതിൽ വായുമലിനീകരണത്തിനും കാരണമാകുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. പഴയ വാഹനങ്ങൾ വന്നുനിറയുന്ന ഒരു 'ഡമ്പിങ് യാർഡായി' കേരളം മാറാതിരിക്കാനാണ് തീരുമാനമെന്നാണ് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ മറുപടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം: പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളും ബദല്‍ പാതകളും സജ്ജം; മടക്കം ഇന്ന് മുതല്‍

uae
  •  11 days ago
No Image

അഫ്ഗാൻ മുതൽ ഇറാൻ വരെ; 21-ാം നൂറ്റാണ്ടിലെ അമേരിക്കൻ അധിനിവേശങ്ങൾ ലോകത്തെ മാറ്റിയത് എങ്ങനെ? ചോരയൊഴുകുന്ന 10 രാജ്യങ്ങൾ,47 ലക്ഷം മരണം; ചിലവാക്കിയത് 8 ലക്ഷം കോടി ഡോളർ

International
  •  11 days ago
No Image

ബത്തേരിയിൽ കാട്ടാനയെ തുരത്താൻ പോയ കർഷകൻ മരിച്ച നിലയിൽ; വടക്കനാട് മേഖലയിൽ സംഘർഷാവസ്ഥ

Kerala
  •  12 days ago
No Image

ഫ്രഞ്ച് പടക്കപ്പലുകൾ മെഡിറ്ററേനിയനിലേക്ക്; പശ്ചിമേഷ്യൻ സഖ്യകക്ഷികൾക്ക് പിന്തുണയുമായി മാക്രോൺ

International
  •  12 days ago
No Image

ദുബൈയിൽ വീണ്ടും ഇറാൻ ആക്രമണം; യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ വർഷം, കെട്ടിടത്തിൽ തീപിടിത്തം

International
  •  12 days ago
No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  12 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  12 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  12 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  12 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  12 days ago