കലോത്സവ ഫണ്ട് അനുവദിക്കാത്തതില്‍ കേരള സര്‍വ്വകലാശാലയിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്; യൂണിയന്‍ അസാധുവാക്കി വിസി
കോട്ടയം: കലോത്സവത്തിനായി നീക്കിവച്ച ഫണ്ട് അനുവദിക്കാത്തതില്‍ കേരള സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ മാര്‍ച്ച്. പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങി. ഏറെ നേരം നീണ്ട് സംഘര്‍ഷാവസ്ഥയ്ക്ക് ഒടുവില്‍ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനെ ഉള്‍പ്പടെ രണ്ട് പേരെ അറസ്റ്റ് ചെയ്തുനീക്കി.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ കലോത്സവം നടത്താന്‍ അനുമതി നല്‍കുന്നില്ല, യാത്രബത്തയുമായി ബന്ധപ്പെട്ടുള്ള ഫണ്ട് അനുവദിക്കുന്നതിലുള്ള വീഴ്ച തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം.
സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. അഞ്ച് തവണ ജലപീരങ്കി ഉപയോഗിച്ചു. യൂണിയന്റെ അവസാന കലാമേള നടത്താനുള്ള ഫണ്ട് ആണ് പിടിച്ചുവെച്ചിരിക്കുന്നത്. കൂടാതെ കായികതാരങ്ങളുടെ ടിഎയും പിടിച്ചുവെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങളൊക്കെ ഉന്നയിച്ചാണ് എസ്എഫ്‌ഐ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്.
അതേസമയം, കേരളസര്‍വകലാശാലയില്‍ പ്രതികാര നടപടിയുമായെന്നോണം വിസി.യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു. എസ്എഫ്‌ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. ഇതോടെ നിലവിലെ യൂണിയന്‍ അസാധുവാകും. ഈ മാസം 28 വരെയായിരുന്നു യൂണിയന്റെ കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."