HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളി, പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

  
Web Desk
February 10, 2026 | 9:24 AM

sabarimala-gold-smuggling-case-govardhan-bail-rejected-padmakumar-remanded

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രിം കോടതി ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം അടക്കമുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.

നേരത്തെ ഗോവര്‍ധന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയെന്നാരോപിച്ചാണ് ജ്വല്ലറി ഉടമ ഗോവര്‍ധനനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് ഗോവര്‍ധന്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഗോവര്‍ധന്റെ ഇടപാടുകളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍നിന്നും തട്ടിയ സ്വര്‍ണം ഗോവര്‍ധന്‍ വാങ്ങിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പരിശോധനയ്ക്കിടെ ഗോവര്‍ധന്റെ ജൂവലറിയില്‍നിന്നും സ്വര്‍ണം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സ്വര്‍ണം ശബരിമലയിലേതാണെന്ന് തനിക്കറിയില്ലായിരുന്നു എന്നായിരുന്നു ഗോവര്‍ധന്റെ മൊഴി. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ നടത്തിയതായും എസ്.ഐ.ടി കണ്ടെത്തിയിരുന്നു. പോറ്റിക്ക് തുക കൈമാറിയത് തെളിയിക്കുന്ന രേഖകള്‍ ഗോവര്‍ധന്‍ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു.

അതേസമയം, കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ എ പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 

എന്‍.വാസുവിന്റെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വര്‍ണക്കൊള്ളിയില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മിഷണറും പ്രസിഡന്റുമായ എന്‍ വാസുവിന്റെ ജാമ്യ ഹരജിയില്‍ കൊല്ലം വിജിലന്‍സ് കോടതി നാളെ വിഝി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യം തേടി പ്രതി കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും നാളെ ജാമ്യഹരജിയില്‍ വിധി പറയുമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

The Supreme Court on Monday rejected the bail plea of jewellery owner Govardhan, an accused in the Sabarimala gold smuggling case. A bench comprising Justice Dipankar Datta and Justice Satish Chandra Sharma stated that the investigation is still in progress and that judicial intervention at this stage is not appropriate. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  6 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  6 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  6 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  6 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  6 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  6 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  6 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  6 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  6 days ago