HOME
DETAILS

ദീപക്കിന്റെ മരണം: ഷിംജിതക്ക് ജാമ്യം 

  
Web Desk
February 11, 2026 | 8:59 AM

shimjitha granted bail in deepak death case in kozhikode

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപികിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. 22 ദിവസമായി ഷിംജിത ജയിലില്‍ തുടരുകയായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ വിശദമായി കേള്‍ക്കുന്നതിനായി കേസ് മാറ്റുകയായിരുന്നു.

ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ പൊലിസ് കേസെടുത്തത്. പൊലിസ് കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍ പോയിരുന്നു. ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൊലിസ് പിടികൂടിയത്. ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടി യു.ദീപകിന്റെ വിഡിയോ യുവതി പകര്‍ത്തുകയും പിന്നീട് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ബസ് യാത്രക്കിടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.

യുവതിയുടെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ദീപക്കിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍, ഇത്രയധികം ദിവസം ജയിലില്‍ തുടരേണ്ട സാഹചര്യമില്ലെന്നും ഷിംജിത നിലവില്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ഷിംജിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് മുഖവിലക്കെടുത്തുകൊണ്ടാണ് കോടതി ജാമ്യം നല്‍കിയത്.

kozhikode sessions court grants bail to shimjitha, who was arrested in connection with the abetment to suicide case related to the death of govindapuram native u deepak.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐ ഉപയോഗിച്ച് വ്യാജ യുദ്ധചിത്രങ്ങൾ നിർമ്മിച്ചു: ബഹ്‌റൈനിൽ യുവാവ് അറസ്റ്റിൽ

International
  •  2 days ago
No Image

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാതായി

International
  •  2 days ago
No Image

മലയാളം ഇനി ഭരണഭാഷ; ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

Kerala
  •  2 days ago
No Image

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും: രാജ്യസഭയിലേക്കെന്ന് സൂചന

National
  •  3 days ago
No Image

സഊദിക്ക് നേരെ വീണ്ടും ആക്രമണം; ഒമ്പത് ഡ്രോണുകളും രണ്ട് മിസൈലുകളും തകർത്തു

Saudi-arabia
  •  3 days ago
No Image

അപകടസ്ഥലങ്ങളിൽ കാഴ്ചക്കാരായി നിൽക്കരുത്; വീഡിയോ പകർത്തുന്നവർക്കെതിരെ നിയമനടപടി, മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  3 days ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ ആര്‍.എസ്.പിയില്‍ തര്‍ക്കം രൂക്ഷം; രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി യോഗത്തില്‍

Kerala
  •  3 days ago
No Image

പാലോളി കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കിയിട്ടേ കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാവൂ: എൻ.കെ അലി

Kerala
  •  3 days ago
No Image

തളിപ്പറമ്പില്‍ ശ്യാമള തന്നെ, പേരാവൂരില്‍ ശൈലജ, പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന്‍; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം

Kerala
  •  3 days ago
No Image

അടിയന്തര മുന്നറിയിപ്പ് ലഭിക്കുമ്പോൾ വീഡിയോ എടുക്കരുത്; ലംഘിച്ചാൽ നിയമനടപടി, നിർദ്ദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  3 days ago