HOME
DETAILS

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  
Web Desk
February 18, 2026 | 8:03 AM

kerala cabinet approves bill for nativity cards to replace nativity certificates

തിരുവനന്തപുരം: സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾക്ക് പകരം സ്ഥിരമായ 'നേറ്റിവിറ്റി കാർഡ്' ഏർപ്പെടുത്താനുള്ള സുപ്രധാന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR), പൗരത്വ ഭേദഗതി നിയമം എന്നിവയുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കുക എന്നതാണ് നേറ്റിവിറ്റി കാർഡ് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. നേറ്റിവിറ്റി കാർഡ് സംബന്ധിച്ച പ്രഖ്യാപനം നേരത്തെ ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ നടത്തിയിരുന്നു. പൗരത്വം തെളിയിക്കുന്നതിന് നേറ്റിവിറ്റി കാർഡ് ഒരു ഫലപ്രദമായ രേഖയായി മാറുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എൻപിആർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.

പ്രധാന പ്രത്യേകതകൾ

ഒറ്റത്തവണ അപേക്ഷ: നിലവിൽ ഓരോ ആവശ്യത്തിനും വെവ്വേറെ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ട സ്ഥിതിയാണ്. പുതിയ കാർഡ് വരുന്നതോടെ ഇത് ഒഴിവാകും.

നിയമസാധുത: സാധാരണ സർട്ടിഫിക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായി, നിയമപരമായ പിൻബലമുള്ള ആധികാരിക രേഖയായിട്ടായിരിക്കും നേറ്റിവിറ്റി കാർഡ് നൽകുക.

ഫോട്ടോ പതിപ്പിച്ച രേഖ: ആൾമാറാട്ടം തടയാനും തിരിച്ചറിയൽ എളുപ്പമാക്കാനും കാർഡിൽ അപേക്ഷകന്റെ ഫോട്ടോ ഉണ്ടായിരിക്കും.

സർക്കാർ സേവനങ്ങൾക്ക് ഉപയോഗിക്കാം: സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി ഈ കാർഡ് ഉപയോഗിക്കാം.

ഒരാളും സ്വന്തം നാട്ടിൽ പുറന്തള്ളപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. താൻ ഈ നാട്ടുകാരനാണെന്ന് തെളിയിക്കാൻ ജനങ്ങൾ പ്രയാസമനുഭവിക്കുന്നത് ആശങ്കാജനകമാണ്. ഇതിന് പരിഹാരമായാണ് ആജീവനാന്തം ഉപയോഗിക്കാവുന്ന നേറ്റിവിറ്റി കാർഡ് ആവിഷ്കരിക്കുന്നത്. എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

നടപ്പിലാക്കുന്നത് എങ്ങനെ?

നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യുന്നതിനുള്ള ചുമതല തഹസിൽദാർമാർക്കായിരിക്കും. കാർഡിന് നിയമസാധുത നൽകുന്നതിനാവശ്യമായ നിയമനിർമ്മാണത്തിനായി കരട് തയ്യാറാക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമ വകുപ്പുമായി കൂടിയാലോചിച്ച് ഇതിന്റെ അന്തിമരൂപം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സർക്കാർ സമർപ്പിച്ചിരുന്നു.

ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനകളും പരാതികളും പരിഗണിച്ചാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വില്ലേജ് ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ തങ്ങളുടെ ജനന-താമസ രേഖകൾ ഹാജരാക്കാൻ സാധിക്കും.

ബില്ലിന് മന്ത്രിസഭ പച്ചക്കൊടി കാട്ടിയെങ്കിലും ഇതിന്റെ നിയമസാധുതയെച്ചൊല്ലി ചർച്ചകൾ സജീവമാണ്. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്. ഈ സാഹചര്യത്തിൽ, നിയമസഭ ബിൽ പാസാക്കിയാലും ഗവർണർ ഇതിന് അംഗീകാരം നൽകുമോ എന്നത് നിർണായകമാകും. പൗരത്വം തെളിയിക്കാൻ നേറ്റിവിറ്റി കാർഡ് സഹായകമാകുമെന്ന് സംസ്ഥാന സർക്കാർ കരുതുമ്പോഴും, കേന്ദ്രാധികാര പരിധിയിലുള്ള വിഷയമായതിനാൽ ഇതിൽ ഗവർണറുടെ നിലപാട് നിർണായകമായേക്കും. 

 

 

 

The Kerala Cabinet has officially approved a bill to introduce permanent, photo-embedded "Nativity Cards" to replace the existing paper-based nativity certificates. The state government plans to table the bill during the current legislative session to give the card statutory legal backing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  3 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  3 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  3 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  3 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  3 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  3 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  3 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  3 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  3 days ago