ഒമാനില്‍ മലയാളിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മസ്‌കത്ത്: ഒമാനിലെ ബുറൈമിയിലുള്ള ഹോട്ടല്‍ മുറിയില്‍ പത്തനംതിട്ട സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കിടങ്ങന്നൂര്‍ തടത്തില്‍ വീട്ടില്‍ ബിജു ടി. അബ്രഹാം (49) ആണ് മരിച്ചത്. പുതിയ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി എത്തിയതായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജു ദുബൈയില്‍ നിന്ന് ബുറൈമിയില്‍ എത്തിയത്. താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വര്‍ഷങ്ങളോളം ദുബൈ പാലസില്‍ ഇലക്ട്രീഷ്യനായും എ.സി മെക്കാനിക്കായും ജോലി ചെയ്തിരുന്നു. വിസ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഡിസംബറില്‍ നാട്ടില്‍ പോയി മടങ്ങി വന്നതായിരുന്നു. സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തിയ ബിജു, പുതിയ വിസ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ബുറൈമിയില്‍ എത്തിയത്.
പരേതനായ സാമുവല്‍ അബ്രഹാമിന്റെയും വത്സമ്മ അബ്രഹാമിന്റെയും മകനാണ്. ഭാര്യ ബിന്‍സി മസ്‌കത്തില്‍ ജോലി ചെയ്യുകയാണ്. ഏക മകന്‍: ഏബല്‍ (13).
റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചതനുസരിച്ച് ഭാര്യ ബിന്‍സി ബുറൈമിയിലെത്തി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി. പ്രവാസി വെല്‍ഫെയര്‍ ഒമാന്‍ പ്രവര്‍ത്തകര്‍ മരണാനന്തര നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
English Summaryt: A 49yearold native of Pathanamthitta, Kerala, was found dead in a hotel room in Buraimi, Oman. The deceased has been identified as Biju T. Abraham. Biju, who had previously worked in Dubai for several years as an eletcrician and AC mechanic, had recently returned to Dubai on a visit visa after a short stay in Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."