ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിൽ മനോവിഷമം; അഞ്ചലിൽ യുവാവ് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: ഭാര്യ മോഷണക്കേസിൽ പിടിയിലായതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ യുവാവ് വീടിനുള്ളിൽ പെട്രോളൊഴിച്ച് തീക്കൊളുത്തി. അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖ് (35) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം ഇങ്ങനെ:
ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന ഒരു കുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച കേസിൽ റഫീഖിന്റെ ഭാര്യ സബീനയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ കോടതി നിർദ്ദേശപ്രകാരം റിമാൻഡിലാണ്.ഭാര്യ ജയിലിലായതോടെ വലിയ മാനസിക വിഷമത്തിലായിരുന്നു റഫീഖ്. മകനെ ഭാര്യവീട്ടിൽ കൊണ്ടുവിട്ട ശേഷം തിരികെ വീട്ടിലെത്തിയാണ് ഇയാൾ ശരീരത്തിൽ പെട്രോളൊഴിച്ച് തീക്കൊളുത്തിയത്.
റഫീഖിന്റെ ശരീരത്തിൽ ഭൂരിഭാഗവും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.സംഭവത്തിൽ അഞ്ചൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവർ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ദിശ (കേരള സർക്കാർ ഹെൽപ്പ് ലൈൻ): 1056
മൈത്രി (സന്നദ്ധ സംഘടന): 0484 2540530
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."