HOME
DETAILS

കൊച്ചി കായലില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; പൊലിസ് അന്വേഷണം ആരംഭിച്ചു

  
Web Desk
February 25, 2026 | 2:57 AM

newborn babys body found near marine drive kochi postmortem scheduled at kalamassery medical college12

കൊച്ചി: മറൈന്‍ ഡ്രൈവിന് സമീപം കായലില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിനടുത്താണ് ഇന്നലെ വൈകിട്ടോടെ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലിസ് വ്യക്തമാക്കിയത്. 
 
രാവിലെ പത്ത് മണിക്ക് കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം. കുഞ്ഞിന്റെ തലയില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ചെറിയ തോതില്‍ അഴുകിത്തുടങ്ങിയ അവസ്ഥയിലായിരുന്നു എന്നാണ് വിവരം.

കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെ മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിനോട് ചേര്‍ന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മറൈന്‍ ഡ്രൈവിന് സമീപത്ത് കൂടി നടന്നു പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തിശരീരം കരക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

കായലിനോട് ചേര്‍ന്നുള്ള ഫ്‌ളാറ്റുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

the body of a newborn baby girl was found near rainbow bridge at marine drive in kochi. ernakulam central police have launched an investigation, and postmortem is scheduled at kalamassery medical college.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  5 days ago
No Image

ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം?; ധാരണയില്‍ എത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യു.എസ് സംഘം മടങ്ങുന്നു 

International
  •  5 days ago
No Image

ഒമാനില്‍ കാണാതായ 15 കാരിയായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി

oman
  •  5 days ago
No Image

ബിഹാറില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കിനി വീട്ടിലും ക്ലിനിക്കിലും പരിശോധനയില്ല:  പ്രൈവറ്റ് പ്രാക്ടീസിന് പൂട്ടുവീണു

National
  •  5 days ago
No Image

ആശ്വാസ മഴ; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് 

Kerala
  •  5 days ago
No Image

കുറഞ്ഞ ഭൂരിപക്ഷം; ഉയർന്ന് ചങ്കിടിപ്പ്; കഴിഞ്ഞതവണ 1000ൽ താഴെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനത്തിൽ ഏറ്റക്കുറച്ചിൽ

Kerala
  •  5 days ago
No Image

ജനാധിപത്യത്തിന്റെ ഉത്സവം; ഉറ്റുനോക്കി ലോകരാജ്യങ്ങൾ

Kerala
  •  5 days ago
No Image

'കൊലക്കളത്തിലേക്ക് അയച്ചല്ലോ എന്റെ മകനെ'; അഞ്ചരക്കണ്ടിയില്‍ പിടഞ്ഞുവീണ നിതിന്‍രാജിന് നാടിന്റെ കണ്ണീര്‍ വിട

Kerala
  •  5 days ago
No Image

പ്രകടനം മെച്ചമാകില്ലെന്ന് ബി.ജെ.പി വിലയിരുത്തൽ; പാലക്കാട്ടെ 'വോട്ടിനു നോട്ട് ' വിവാദം തുടർന്നും തിരിച്ചടിയാകും

Kerala
  •  5 days ago
No Image

അമ്പലപ്പുഴയിൽ ആശങ്കക്കടൽ; നെഞ്ചിടിപ്പാർക്ക്; ജയിച്ചാൽപോലും കുറഞ്ഞ വോട്ടിനെന്ന് സി.പി.എം വിലയിരുത്തൽ

Kerala
  •  5 days ago