HOME
DETAILS

വലിയങ്ങാടിയിലെ കെട്ടിടം തകര്‍ന്ന സംഭവം: ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കും, ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിന് സര്‍ക്കാറിന്റെ അനുമതി തേടും- കോഴിക്കോട് മേയര്‍

  
Web Desk
February 26, 2026 | 4:34 AM

valiyangadi building collapse official lapses to be probed government approval to be sought for jobs to dependents says kozhikode mayor

കോഴിക്കോട്: വലിയങ്ങാടിയില്‍ തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വോഷിക്കുമെന്ന് കോഴിക്കോട് മേയര്‍ ഒ.സദാശിവന്‍. കെട്ടിടത്തിന്റെ ദൗര്‍ബല്യം പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്നാണ് അന്വേഷിക്കുക.  അന്വേഷണത്തിന് സംവിധാനമൊരുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. 

തിങ്കളാഴ്ചയായിരുന്നു വലിയങ്ങാടിയില്‍ അപകടമുണ്ടായത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു.  60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ്. നാല് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് 11.55 ഓടെയായിരുന്നു അപകടമുണ്ടായത്.

കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കിണാശ്ശേരി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍ , തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് അപകടത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

kozhikode mayor announces probe into alleged official lapses in valiyangadi building collapse and plans to seek government nod for jobs to victims’ dependents.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

uae
  •  a day ago
No Image

കാമുകനൊപ്പം ജീവിക്കാൻ കോടതി അനുമതി; പെൺകുട്ടിയെ ബലമായി കൊണ്ടുപോകാൻ ബന്ധുക്കൾ, താമരശ്ശേരിയിൽ സംഘർഷം, പരുക്ക്

Kerala
  •  a day ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം 

Kerala
  •  a day ago
No Image

ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?

Others
  •  a day ago
No Image

നാദാപുരത്ത് പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

കൊയിലാണ്ടിയിൽ പൊലിസുകാർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്, ഡ്രൈവർമാർ കുടുങ്ങിയത് മണിക്കൂറുകളോളം

Kerala
  •  2 days ago
No Image

പോക്‌സോ കേസിന് പിന്നാലെ വൈറൽ ജോഡികൾ ഒളിവിൽ; വെട്ടിലായി സിപിഎം നേതാക്കൾ , അന്വേഷണം രാഷ്ട്രീയക്കാരിലേക്കും

Kerala
  •  2 days ago
No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  2 days ago
No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  2 days ago
No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago