HOME
DETAILS

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

  
March 03, 2026 | 5:43 PM

rajeev chandrashekhar claims  foreign immigration is the reason for the decline in infant mortality rate in kerala

തിരുവനന്തപുരം: കേരളത്തില്‍ ശിശുമരണ നിരക്ക് കുറയാന്‍ കാരണം വിദേശ കുടിയേറ്റമെന്ന വിചിത്ര വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മനോരമ ഇയര്‍ബുക്ക് സംഘടിപ്പിച്ച കേരള സമ്മിറ്റ് വികസന സെമിനാറിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന. 

ചര്‍ക്കിടെ സഹപാനലിസ്റ്റ് നല്‍കിയ പരാമര്‍ശത്തിന് മറുപടിയായാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. ' ഒരു രാഷ്ട്രീയക്കാരന്‍ പറയുകയാണ് കേരളത്തില്‍ ശിശുമരണ നിരക്ക് കുറവാണെന്ന്. നല്ലതാണ്, എന്നാല്‍ ഏറ്റവും കൂടുതല്‍ യൂത്ത് മൈഗ്രേഷന്‍ കേരളത്തില്‍ നിന്നാണ്. കുട്ടികളെ ഉണ്ടാക്കുന്ന യുവാക്കള്‍ ഇവിടെനിന്ന് പോകുമ്പോള്‍ സ്വാഭാവികമായും ശിശുമരണ നിരക്ക് കുറയില്ലേ.., ഇതായിരുന്നു രാജീവ് ചന്ദ്രശേഖരിന്റെ വാദം.

ചര്‍ച്ചയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ ബിജെപി അധ്യക്ഷനെ കണക്കിന് പരിഹസിച്ചു. പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി പി രാജീവ് രംഗത്തുവന്നു. ശിശുമരണ നിരക്ക് കുറയുന്നതിനുള്ള കാരണം യുവാക്കള്‍ പുറത്തേക്ക് പോകുന്നതാണെന്ന ഒരു വിദ്വാന്റെ പരാമര്‍ശം നേട്ടങ്ങളെ അംഗീകരിക്കാനുള്ള മടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ വിദ്യാഭ്യാസമുള്ള മുന്‍ കേന്ദ്രമന്ത്രിയാണ് ഇങ്ങനെ പറഞ്ഞതെന്നും മന്ത്രി പരിഹസിച്ചു.

bjp state president rajeev chandrashekhar claims, in a strange argument, that foreign immigration is the reason for the decline in infant mortality rate in kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയത് ഇവിടെ...

International
  •  6 days ago
No Image

ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇറാന് തിടുക്കമില്ല, പന്ത് അമേരിക്കയുടെ കോര്‍ട്ടില്‍' പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്

International
  •  6 days ago
No Image

ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

National
  •  6 days ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലിസ്

National
  •  6 days ago
No Image

ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍; 70 രാജ്യങ്ങളില്‍ നിന്നായി ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍ 

International
  •  6 days ago
No Image

'തെരുവ് പട്ടി, പുഴുത്ത പട്ടി, പേപ്പട്ടി...വിളികള്‍, ജാതിയുടേയും നിറത്തിന്റേയും പേരില്‍ അധിക്ഷേപം; ' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി

Kerala
  •  6 days ago
No Image

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

Kerala
  •  6 days ago
No Image

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

National
  •  6 days ago
No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  6 days ago
No Image

ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം?; ധാരണയില്‍ എത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യു.എസ് സംഘം മടങ്ങുന്നു 

International
  •  6 days ago