HOME
DETAILS

സുരക്ഷാ മുൻകരുതൽ: യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 9 മുതൽ അവധി; വസന്തകാല അവധി പുനഃക്രമീകരിച്ചു

  
Web Desk
March 04, 2026 | 2:17 PM

Safety precautions uae advances spring break for educational institutions schools to close from march 9

ദുബൈ: യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വസന്തകാല അവധി നേരത്തെയാക്കാൻ അധികൃതർ തീരുമാനിച്ചു. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സംഘർഷാവസ്ഥയും പരിഗണിച്ച് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം. പുതിയ ഉത്തരവ് പ്രകാരം മാർച്ച് 9 തിങ്കളാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ യു.എ.ഇയിലെ എല്ലാ സർക്കാർ-സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും അവധിയായിരിക്കും.

നേരത്തെ നിശ്ചയിച്ചിരുന്ന അക്കാദമിക് കലണ്ടർ പ്രകാരം മാർച്ച് 13-ന് ക്ലാസുകൾ അവസാനിക്കുകയും മാർച്ച് 16 മുതൽ 29 വരെ അവധി നൽകാനുമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഉടലെടുത്ത പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് അവധി ദിവസങ്ങൾ നേരത്തെയാക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും തീരുമാനിച്ചത്.

വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഈ ഉത്തരവ് ബാധകമാണ്. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണ ഏജൻസിയായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (KHDA) ഫെഡറൽ മന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇറാൻ-അമേരിക്ക-ഇസ്റാഈൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടിയായി നേരത്തെ തന്നെ യുഎഇയിൽ വിദൂര പഠന സംവിധാനം ഏർപ്പെടുത്തിയിരുന്നു. മാർച്ച് 2 തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, നിലവിലെ സാഹചര്യം കണക്കിലെടുത്ത് മാർച്ച് 6 വെള്ളിയാഴ്ച വരെ വിദൂര പഠനം തുടരുമെന്ന് അധികൃതർ അറിയിച്ചു.

വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും രക്ഷിതാക്കളോടും ജീവനക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു.

 

 

regional security developments, the uae ministry of education has announced that spring break will now begin early on monday, march 9, 2026. the two-week break, which applies to all students and staff in public and private institutions, will run until sunday, march 22, with classes resuming on march 23.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാര്‍ഡ് ഡിസ്‌കിന് പകരം കൊണ്ടുപോയത് മോഡം; കള്ളന്റെ 'അതിബുദ്ധി'യില്‍ തിരുവനന്തപുരം പാളയത്തെ പമ്പില്‍ ഒന്നര ലക്ഷത്തിന്റെ മോഷണം

Kerala
  •  6 days ago
No Image

ഗോൾകീപ്പറോട് എത്ര ഗോൾ നേടിയെന്ന് ചോദിക്കുമോ?; വിക്കറ്റ് ലഭിക്കാത്ത ബുംറയെ മുൻ ചൈന്നൈ താരം

Cricket
  •  6 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ബുധനാഴ്ചയോടെ കാലാവസ്ഥ കൂടുതല്‍ മോശമാകും | UAE Weather Alert

uae
  •  6 days ago
No Image

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പുകാരുടെ ഭീഷണി സാധ്യത തള്ളാതെ പൊലിസ് 

Kerala
  •  6 days ago
No Image

ഗ്യാസ് ഏജന്‍സികള്‍ക്ക് സപ്ലൈകോയുടെ എട്ടിന്റെ പണി; ആറ്റിങ്ങലില്‍ വന്‍ വേട്ട; 600 സിലിണ്ടറുകള്‍ പിടിച്ചെ ടുത്തു

Kerala
  •  6 days ago
No Image

യുവതിയുടെ ബ്ലാക്ക് മെയിലിംഗ്: ഫിറ്റ്‌നസ് ട്രെയിനർ ജീവനൊടുക്കി; പരാതിയുമായി കുടുംബം

crime
  •  6 days ago
No Image

ആശാ ഭോസ്‌ലെ ഇനി ഓര്‍മ; സംഗീതസാമ്രാജ്യത്തിലെ വെള്ളിനക്ഷത്രത്തിനു രാജ്യം ഇന്ന് വിട നല്‍കും

National
  •  6 days ago
No Image

പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖം കൂടി തുറക്കപ്പെടുമോ?; നെതന്യാഹു ആധുനിക 'ഹിറ്റ്‌ലർ'; ഇസ്റാഈലിനെ ആക്രമിക്കുമെന്ന് തുർക്കി

International
  •  6 days ago
No Image

സഊദിയില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അറിഞ്ഞിരിക്കാം | Saudi Weather Alert

Saudi-arabia
  •  6 days ago
No Image

ഡോക്ടര്‍ ആകാന്‍ വന്നതല്ലേ... കൊന്നുകളഞ്ഞില്ലേ... സ്വപ്നങ്ങൾ ബാക്കിയാക്കി നിതിന്‍ മടങ്ങി

Kerala
  •  6 days ago