HOME
DETAILS

പി.കെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സി.പി.ഐ.എം; യു.ഡി.എഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് മത്സരിച്ചേക്കും

  
Web Desk
March 05, 2026 | 8:05 AM

cpim expels pk sasi from primary membership former mla likely to contest from ottapalam with udf support

പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് മുൻ എം.എൽ.എ പി.കെ. ശശി പുതിയ രാഷ്ട്രീയ നീക്കത്തിലേക്ക്. കടുത്ത അച്ചടക്ക നടപടിയുടെ ഭാഗമായി പി.കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സി.പി.ഐ.എം പുറത്താക്കി.അതേസമയം യു.ഡി.എഫ് പിന്തുണയോടെ ഒറ്റപ്പാലം മണ്ഡലത്തിൽ ശശി മത്സരിക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. പാലക്കാട്ട് നടന്ന വിമത കൺവെൻഷനിൽ സി.പി.എം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പി.കെ ശശി ഉന്നയിച്ചത്.

'ഇത് വിമതരുടെയല്ല, വിപ്ലവകാരികളുടെ കൺവെൻഷൻ'

പാലക്കാട് നടന്ന സി.പി.എം വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ വ്യക്തിപരമായ കടന്നാക്രമണമാണ് പി.കെ. ശശി നടത്തിയത്. ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനാണ് എന്ന് ശശി തുറന്നടിച്ചു. കള്ളിൽ സ്പിരിറ്റ് കലക്കി വിൽക്കുന്നവർ പാർട്ടി നിയന്ത്രിക്കുന്ന അവസ്ഥയാണെന്നും, ഇതിനെ ചോദ്യം ചെയ്തവരെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഞങ്ങൾ ഇത് ആഗ്രഹിച്ചതല്ല, സാഹചര്യം ഞങ്ങളെ ഇതിന് നിർബന്ധിതരാക്കിയതാണ്. ഇത് വിമത കൺവെൻഷനല്ല, ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൂട്ടായ്മയാണ് എന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പി.കെ. ശശി തുറന്നടിച്ചു.

കൺവെൻഷനിലെ പ്രധാന ആരോപണങ്ങൾ

പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സ്പിരിറ്റ് കേസിലെ പ്രതിയാണെന്നും അദ്ദേഹം സ്പിരിറ്റ് കച്ചവടക്കാരനാണെന്നും ശശി ആരോപിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ കാലത്തുണ്ടായിരുന്ന കരുതൽ ഇപ്പോൾ പാർട്ടിയിലില്ല. ശരിയായ നിലപാട് എടുത്തവരെ തരംതാഴ്ത്തുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്യുന്നു. കള്ളുകുടിച്ചിരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിമാരെ തീരുമാനിക്കുന്നതെന്ന ഗുരുതര ആക്ഷേപവും അദ്ദേഹം ഉയർത്തി.

500 പേരെ പ്രതീക്ഷിച്ച കൺവെൻഷനിൽ ആയിരത്തിലേറെ പേർ പങ്കെടുത്തത് നേതൃത്വത്തിന് തലവേദനയാകുന്നു. 7 ജില്ലാ കമ്മിറ്റി അംഗങ്ങളും രണ്ട് മുൻ ഏരിയ സെക്രട്ടറിമാരും തന്നോടൊപ്പമുണ്ടെന്ന് ശശി പ്രഖ്യാപിച്ചു.

ഉന്നത നേതാക്കളുമായി ചർച്ച; ലക്ഷ്യം ഒറ്റപ്പാലം

സി.പി.എമ്മുമായി പൂർണ്ണമായും ബന്ധം വേർപെടുത്തിയ ശശി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി അദ്ദേഹം പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. യു.ഡി.എഫ് പിന്തുണയോടെ പുതിയ പ്ലാറ്റ്‌ഫോമിൽ മത്സരിക്കാനാണ് ധാരണ.

വ്യക്തിപരമായ കാരണങ്ങളാലാണ് കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ചതെന്ന് ഔദ്യോഗികമായി വിശദീകരിച്ചിരുന്നെങ്കിലും, പാർട്ടി നേതൃത്വവുമായുള്ള കടുത്ത ഭിന്നതയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി. ജില്ലാ നേതൃത്വത്തെ തിരുത്താതെ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ശശി വിഭാഗം. പി.കെ. ശശിയുടെ ഈ രാഷ്ട്രീയ മാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റാനാണ് സാധ്യത.

 

 

In a significant political shift, the CPI(M) has expelled senior leader and former MLA P.K. Sasi from its primary membership following his open rebellion against the party’s district leadership. Sasi, who recently resigned as the KTDC Chairman, inaugurated a massive convention of party dissidents in Palakkad,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് കൂട്ടത്തല്ല് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം; വനിതകൾക്ക് നേരെ ആക്രോശവും, ചീത്തവിളിയും 

Kerala
  •  a day ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം; രാജ്യത്ത് എല്‍പിജി ഉപയോഗത്തില്‍ ഗണ്യമായ കുറവ് 

National
  •  a day ago
No Image

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ കൂട്ടത്തല്ല്; സംഘര്‍ഷത്തില്‍ പൊലിസിനും പരിക്ക് 

Kerala
  •  a day ago
No Image

ആശ്വാസ മഴ; 22 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, ഇടിമിന്നലിനും സാധ്യത 

Kerala
  •  a day ago
No Image

ചൂടിന് ശമനമില്ല; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾക്ക് താൽക്കാലിക നിരോധനം 

Kerala
  •  a day ago
No Image

വീണ്ടും സ്‌ഫോടനം; തമിഴ്‌നാട്ടില്‍  രക്ഷാപ്രവര്‍ത്തനത്തിനിടെ പടക്ക നിര്‍മാണശാലയില്‍ വീണ്ടും പൊട്ടിത്തെറി; 15 പേര്‍ക്ക് പരിക്ക് 

National
  •  a day ago
No Image

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ: സ്കൂൾ അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ചു

Kerala
  •  2 days ago
No Image

ഇടുക്കിയിൽ വിവാഹസംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ടു മരണം; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

പാകിസ്താനിലെ ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്; ഉപരോധം നീക്കാതെ ചര്‍ച്ചയില്ല, ആണവ സാധ്യത അടിസ്ഥാന അവകാശമെന്നും ഇറാന്‍ 

International
  •  2 days ago
No Image

സ്‌കൂൾ കഴിഞ്ഞ് മടങ്ങവേ അപകടം; ഹൈദരാബാദിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

National
  •  2 days ago