HOME
DETAILS

12 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; സൊമാലിയൻ സയാമീസ് ഇരട്ടകളായ റഹ്മയെയും റംലയെയും വേർപെടുത്തി

  
March 06, 2026 | 12:00 PM

somali conjoined  twins separation surgery riyadh saudi program

റിയാദ്: സൊമാലിയയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ റഹ്മയെയും റംലയെയും വിജയകരമായി വേർപെടുത്തി. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലായിരുന്നു ഈ സങ്കീർണ ശസ്ത്രക്രിയ. സഊദി സയാമീസ് ട്വിൻസ് പ്രോഗ്രാം മെഡിക്കൽ സംഘമാണ് നേതൃത്വം നൽകിയത്. ഡോ. അബ്ദുല്ല അൽ-റബീഹയുടെ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. 12 മണിക്കൂർ കൊണ്ട് എട്ട് ഘട്ടങ്ങളിലായാണ് ദൗത്യം പൂർത്തിയാക്കിയത്. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, യൂറോളജി, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 36 വിദഗ്ധർ പങ്കാളികളായി. വയറിന്റെ താഴ്ഭാഗവും പെൽവിസും ഒട്ടിച്ചേർന്ന നിലയിലായിരുന്നു ഇരട്ടകൾ.

ഒരു വൻകുടൽ, മലാശയം എന്നിവയായിരുന്നു ഇവർക്ക്. 13 മാസം പ്രായമുള്ള ഇരട്ടകളെ 2025 മെയ് 6നാണ് സഊദിയിലെത്തിച്ചത്. 35 വർഷത്തിനിടെ സഊദി സയാമീസ് ട്വിൻസ് പ്രോഗ്രാമിലൂടെ നടക്കുന്ന 68ാമത്തെ വേർപെടുത്തൽ ശസ്ത്രക്രിയയാണിത്. 
തങ്ങളുടെ കുട്ടികൾക്ക് മികച്ച ജീവിതം നൽകിയ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കുട്ടികളുടെ മാതാപിതാക്കൾ നന്ദി പ്രകടിപ്പിച്ചു. 

"The surgical separation of Somali conjoined twins Rahma and Ramla was successfully completed at King Abdullah Specialist Children’s Hospital in Riyadh. Led by Dr. Abdullah Al-Rabeeah, the complex 12-hour surgery involved a team of 36 specialists, marking the 68th successful procedure by the Saudi Conjoined Twins Program."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് കൂട്ടത്തല്ല് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം; വനിതകൾക്ക് നേരെ ആക്രോശവും, ചീത്തവിളിയും 

Kerala
  •  2 days ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം; രാജ്യത്ത് എല്‍പിജി ഉപയോഗത്തില്‍ ഗണ്യമായ കുറവ് 

National
  •  2 days ago
No Image

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ കൂട്ടത്തല്ല്; സംഘര്‍ഷത്തില്‍ പൊലിസിനും പരിക്ക് 

Kerala
  •  2 days ago
No Image

ആശ്വാസ മഴ; 22 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, ഇടിമിന്നലിനും സാധ്യത 

Kerala
  •  2 days ago
No Image

ചൂടിന് ശമനമില്ല; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾക്ക് താൽക്കാലിക നിരോധനം 

Kerala
  •  2 days ago
No Image

വീണ്ടും സ്‌ഫോടനം; തമിഴ്‌നാട്ടില്‍  രക്ഷാപ്രവര്‍ത്തനത്തിനിടെ പടക്ക നിര്‍മാണശാലയില്‍ വീണ്ടും പൊട്ടിത്തെറി; 15 പേര്‍ക്ക് പരിക്ക് 

National
  •  2 days ago
No Image

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ: സ്കൂൾ അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ചു

Kerala
  •  2 days ago
No Image

ഇടുക്കിയിൽ വിവാഹസംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ടു മരണം; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

പാകിസ്താനിലെ ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്; ഉപരോധം നീക്കാതെ ചര്‍ച്ചയില്ല, ആണവ സാധ്യത അടിസ്ഥാന അവകാശമെന്നും ഇറാന്‍ 

International
  •  2 days ago
No Image

സ്‌കൂൾ കഴിഞ്ഞ് മടങ്ങവേ അപകടം; ഹൈദരാബാദിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

National
  •  2 days ago