HOME
DETAILS
MAL
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2% ഡി.എ വർധന
Web Desk
April 19, 2026 | 1:34 AM
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള രണ്ട് ശതമാനം ക്ഷാമബത്ത (ഡി.എ) വർധനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പുതുക്കിയ ക്ഷാമബത്തയ്ക്ക് ജനുവരി മുതൽ മുൻകാല പ്രാബല്യമുണ്ടാകും.
ജനുവരിയിലും ജൂലൈയിലുമായി വർഷം രണ്ടു തവണയാണ് ഡി.എയും ഡി.ആറും(ഡിയർനെസ് റിലീഫ്) പരിഷ്‌കരിക്കുന്നത്. പുതിയ വർധനവോടെ ഡി.എ 60 ശതമാനമായി ഉയരും. 50.5 ലക്ഷം ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ ഗുണം ലഭിക്കും.
കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഡി.എ അവസാനമായി പരിഷ്‌കരിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. 55 ശതമാനത്തിൽനിന്ന് 58 ശതമാനമായാണ് അന്ന് ഉയർത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."