HOME
DETAILS

പത്ത് രൂപയും തരും എ.ടി.എം; ചെറിയ മൂല്യമുള്ള നോട്ടുകള്‍ക്കായി പ്രത്യേക ഡിസ്പെന്‍സറുകള്‍ വരുന്നു

  
സ്വന്തം ലേഖകന്‍
March 12, 2026 | 9:54 AM


തിരുവനന്തപുരം: ഇനി ചില്ലറ തേടി അലയേണ്ട, എ.ടി.എമ്മുകളില്‍ നിന്ന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി റിസര്‍വ് ബാങ്ക്. രാജ്യത്ത് ചെറിയ മൂല്യമുള്ള നോട്ടുകള്‍ക്ക് ക്ഷാമമില്ലെന്നും ഇവ സുഗമമായി ലഭ്യമാക്കുന്നതിനായി പ്രത്യേക 'സ്‌മോള്‍ ഡിനോമിനേഷന്‍ ഡിസ്‌പെന്‍സറുകള്‍' പരീക്ഷിച്ചു വരികയാണെന്നും റിസര്‍വ് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഈ എ.ടി.എമ്മുകള്‍ വഴി 10, 20, 50 രൂപ നോട്ടുകള്‍ നേരിട്ട് പിന്‍വലിക്കാന്‍ കഴിയും.

നിലവിലുള്ള ഭൂരിഭാഗം എ.ടി.എമ്മുകളും 100, 200, 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ മാത്രം രൂപകല്‍പന ചെയ്തിട്ടുള്ളവയാണ്. ഈ പ്രശ്‌നം പരിഹരിക്കാനാണ് പുതിയ പൈലറ്റ് പദ്ധതിക്ക് തുടക്കമിടുന്നത്. ഇതോടെ സാധാരണക്കാര്‍ക്ക് ചില്ലറ നോട്ടുകള്‍ക്കായി ബാങ്കുകളെ ആശ്രയിക്കാതെ തന്നെ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനാകും.


ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപകമായതോടെ കടകളില്‍ ചില്ലറ ലഭ്യത കുറഞ്ഞുവെന്ന പരാതികള്‍ക്കിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം റിസര്‍വ് ബാങ്കിന്റെ ഈ സുപ്രധാന ഇടപെടല്‍.

കുറഞ്ഞ തുകയുടെ കൈമാറ്റങ്ങള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നുണ്ടെങ്കിലും, നേരിട്ടുള്ള പണമിടപാടുകള്‍ സുഗമമാക്കാന്‍ എ.ടി.എമ്മുകളിലെ ഈ മാറ്റം സഹായിക്കും.

 

Customers will soon be able to withdraw ₹10 notes from ATMs as banks plan to introduce special dispensers for small denomination currency. The initiative aims to make smaller value notes more easily available to the public, especially for daily transactions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരായ യുദ്ധത്തില്‍ ആദ്യത്തെ ആറു ദിവസത്തിനിടെ യു.എസിന് ചെലവായത് 11.3 ബില്യണ്‍ ഡോളര്‍; കണക്കവതരിപ്പിച്ച് പെന്റഗണ്‍, അതൃപ്തി പ്രകടിപ്പിച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും

International
  •  3 hours ago
No Image

പ്രസ്ഥാനം വിട്ടുപോയാല്‍ ശൂ.. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണ് വലിയ പുള്ളിയാകുന്നത്: എം.എം മണി

Kerala
  •  3 hours ago
No Image

രസികന്‍ സിനിമയിലെ ബാലതാരമായി അഭിനയിച്ച ഹരി മുരളി വീട്ടില്‍ മരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

ഫാറൂഖ് അബ്ദുല്ലക്ക് നേരെ വധശ്രമം: അക്രമി പിടിയില്‍; പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്, കുറ്റബോധമില്ലാതെ പ്രതി, 20 വര്‍ഷമായി കാത്തിരുന്നുവെന്ന് മൊഴി 

National
  •  4 hours ago
No Image

'വണ്ടി ഏര്‍പ്പാടാക്കിക്കോളൂ..'  ഇനി ആ പതിവ് വേണ്ട; ജനങ്ങളോട് വാഹനം ഏര്‍പ്പാടാക്കാന്‍ പറയരുതെന്ന് നിര്‍ദേശം

Kerala
  •  4 hours ago
No Image

ഒലിവർ കാനെ വീഴ്ത്തി; ചരിത്രനേട്ടത്തിൽ കുതിച്ച് റയൽ മാഡ്രിഡിന്റെ വന്മതിൽ 

Football
  •  4 hours ago
No Image

കുവൈത്തിലെ മംഗഫില്‍ താമസകെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

Kuwait
  •  4 hours ago
No Image

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജി സുധാകരന്‍

Kerala
  •  5 hours ago
No Image

IPL 2026; ഓസീസ് ഇതിഹാസത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരവും ഗുജറാത്തിലേക്ക്

Cricket
  •  5 hours ago
No Image

ഇറാഖ് തീരത്ത് യു.എസ് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഇസ്‌റാഈലില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് വര്‍ഷം; ഇറാഖ് എണ്ണതുറമുഖ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു

International
  •  5 hours ago