കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ക്ലര്‍ക്ക്, പ്യൂണ്‍, ഓഫീസ് അസിസ്റ്റന്റ്; 6 ജില്ലകളില്‍ ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യത
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കീഴില്‍ ജോലി നേടാം. ഓഫീസ് അസിസ്റ്റന്റ്/ ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് / പ്യൂണ്‍ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 19 വരെ തപാല്‍ മുഖേന അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ)ക്ക് കീഴില്‍ ഓഫീസ് അസിസ്റ്റന്റ്/ ക്ലര്‍ക്ക്, റിസപ്ഷനിസ്റ്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് / പ്യൂണ്‍ റിക്രൂട്ട്‌മെന്റ്.
| കൊല്ലം | 02 |
| പത്തനംതിട്ട | 01 |
| തൃശൂര്‍ | 02 |
| മഞ്ചേരി | 01 |
| വയനാട് | 01 |
| കോഴിക്കോട് | 01 |
യോഗ്യത
ഓഫീസ് അസിസ്റ്റന്റ്/ ക്ലര്‍ക്ക്
ഡിഗ്രി വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ടൈപ്പിങ് പരിജ്ഞാനം. ഫയല്‍ മെയിന്റനന്‍സ് ആന്റ് പ്രോസസിങ് നോളജ്.
റിസപ്ഷനിസ്റ്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
ഡിഗ്രി വിജയിച്ചിരിക്കണം. മികച്ച ആശയ വിനിമയകഴിവ്. ഡാറ്റ് പ്രോസസിങ്. ടൈപ്പിങ് പരിജ്ഞാനം.
ഓഫീസ് അറ്റന്‍ഡന്റ്/ പ്യൂണ്‍
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ശമ്പളം
Rate of Remuneration as prescribed by NALSA for Class-A towns (Thiruvananthapuram, Ernakulam, Kozhikode)
| Office Assistant | Rs.24,000/- |
| Receptionist/Data Entry Operator | Rs.19,000/- |
| Office Attendant/Peon | Rs.14,000/- |
Rate of Remuneration for Class-B towns (Thrissur, Kollam and Kannur)
| Office Assistant | Rs.19,000/- |
| Receptionist/Data Entry Operator | Rs.16,000/- |
| Office Attendant/Peon | Rs.12,000/- |
Rate of Remuneration for Class-C towns (Pathanamthitta, Alappuzha, Kottayam,
Idukki, Palakkad, Wayanad, Kasaragod)
| Office Assistant | Rs.15,000/- |
| Receptionist/Data Entry Operator | Rs.14,000/- |
| Office Attendant/Peon | Rs.12,000/- |
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ KELSA യുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് വിശദമായ വിജ്ഞാപനം തിരഞ്ഞെടുക്കുക. വായിച്ച് മനസിലാക്കിയതിന് ശേഷം ലഭ്യമായ അപേക്ഷ ഫോം തിരഞ്ഞെടുത്ത് പൂരിപ്പിക്കുക. തുടര്‍ന്ന് സ്പീഡ് പോസ്റ്റായി 19ാം തീയതിക്ക് മുന്‍പ് Office of the Secretary, DLSA യിലേക്ക് അയക്കണം.
സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
Under the Kerala State Legal Services Authority, job opportunities are available. Recruitment is being conducted for the posts of Office Assistant/Clerk and Office Attendant/Peon. Eligible candidates can apply by post until March 19.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."