കൊച്ചി വാട്ടര്‍ മെട്രോയില്‍ ജോലി നേടാം; ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും; അപേക്ഷ മാര്‍ച്ച് 31 വരെ
കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. മെട്രോയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായാണ് ഒഴിവ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 31ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡില്‍ അസിസ്റ്റന്റ് ബോട്ട് മാസ്റ്റര്‍, ബോട്ട് ഓപ്പറേറ്റര്‍, ടെര്‍മിനല്‍ കണ്‍ട്രോളര്‍, ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്) റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
| അസിസ്റ്റന്റ് ബോട്ട് മാസ്റ്റര്‍ | 50 ഒഴിവ് |
| ബോട്ട് ഓപ്പറേറ്റര്‍ | 16 ഒഴിവ് |
| ടെര്‍മിനല്‍ കണ്‍ട്രോളര്‍ | 20 ഒഴിവ് |
| ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്) | 1 ഒഴിവ് |
പ്രായപരിധി
| അസിസ്റ്റന്റ് ബോട്ട് മാസ്റ്റര്‍ | 45 Years |
| ബോട്ട് ഓപ്പറേറ്റര്‍ | 45 Years |
| ടെര്‍മിനല്‍ കണ്‍ട്രോളര്‍ | 35 Years |
| ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്) | 42 Years |
യോഗ്യത
അസിസ്റ്റന്റ് ബോട്ട് മാസ്റ്റര്‍
പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ്ടു, ഐ.ടി.ഐ യോഗ്യത കൂടി വേണം.
സെറാങ് മാസ്റ്റര്‍ ക്ലാസ് 3 സര്‍ട്ടിഫിക്കറ്റ്.
ഐ.ടി.ഐ/ ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍/ മെക്/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. മെഡിക്കലി ഫിറ്റായിരിക്കണം.
ബോട്ട് ഓപ്പറേറ്റര്‍
പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ്ടു, ഐ.ടി.ഐ യോഗ്യത കൂടി വേണം.
എഞ്ചിന്‍ ഡ്രൈവര്‍ ക്ലാസ് 2/ സെറാങ് ക്ലാസ് 3 സര്‍ട്ടിഫിക്കറ്റ്.
ഐ.ടി.ഐ/ ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍/ മെക്/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. മെഡിക്കലി ഫിറ്റായിരിക്കണം.
ടെര്‍മിനല്‍ കണ്‍ട്രോളര്‍
എഞ്ചിനീയറിങ് ഡിപ്ലോമ (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി).
ബന്ധപ്പെട്ട മേഖലയില്‍ 3-6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്)
സിഎ/ സിഎംഎ/ ഐസിഡബ്ല്യൂഎ അല്ലെങ്കില്‍ സിഎ (ഇന്റര്‍)/ സിഎംഎ(ഇന്റര്‍)/ കൊമേഴ്‌സ് പിജി.
ബന്ധപ്പെട്ട സിഎ മേഖലയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം കെഎംആര്‍എല്ലിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കണം. അവസാന തീയതി മാര്‍ച്ച് 31. സംശയങ്ങള്‍ക്ക് [email protected].
Application: https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMWT
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."