HOME
DETAILS

നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം: മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റിൽ; നടപടി ബാലേന്ദ്ര ഷാ അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ

  
Web Desk
March 28, 2026 | 3:03 AM

nepal political crisis former pm kp sharma oli arrested within 24 hours of balendra shah taking office

കാഠ്മണ്ഡു: നേപ്പാളിൽ രാഷ്ട്രീയ അട്ടിമറികൾക്കൊടുവിൽ അധികാരമേറ്റ പുതിയ സർക്കാർ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെ അറസ്റ്റ് ചെയ്തു. റാപ്പറും എൻജിനീയറുമായ ബാലേന്ദ്ര ഷാ നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂർ തികയും മുൻപാണ് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകും പിടിയിലായിട്ടുണ്ട്.

അറസ്റ്റ് നരഹത്യ കേസിൽ

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒലി സർക്കാരിനെതിരെ നടന്ന 'ജെൻ സി' (Gen Z) പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട നരഹത്യ കേസിലാണ് നടപടി.മനപൂർവമല്ലാത്ത നരഹത്യ കേസ് ചുമത്തിയാണ് അറസ്റ്റ്. കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷയായി  10 വർഷം വരെ തടവ് ലഭിക്കാം. ഭക്താപൂരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നാണ് ഒലിയെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്.

പ്രതികാരമെന്ന് ഒലി; നീതിയെന്ന് സർക്കാർ

അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്ന് കെ.പി. ശർമ്മ ഒലി 'എക്സിൽ' (X) കുറിച്ചു. എന്നാൽ, ഇത് ആരോടുമുള്ള വ്യക്തിപരമായ പകപോക്കലല്ലെന്നും മറിച്ച് നീതി നടപ്പാക്കുന്നതിന്റെ തുടക്കം മാത്രമാണെന്നുമാണ് ബാലേന്ദ്ര ഷാ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.

ജെൻ സി പ്രക്ഷോഭവും അന്വേഷണവും

2025-ൽ നടന്ന പ്രക്ഷോഭങ്ങളിൽ എഴുപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുശീല കർക്കിയുടെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിച്ചിരുന്നു. പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഉത്തരവിട്ടുവെന്ന കണ്ടെത്തലിനെത്തുടർന്ന് കഴിഞ്ഞ വർഷം അവസാനം മുതൽ ഒലിക്കും രമേശ് ലേഖകിനും വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

നിയമത്തിന് മുന്നിൽ ആരും അതീതരല്ലെന്ന കർശന നിലപാടിലാണ് പുതിയ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് ഈ അറസ്റ്റ് വഴിതുറന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരും; ജാഗ്രതാ നിര്‍ദേശം

Kerala
  •  8 hours ago
No Image

ഇന്ധനവിലയിലെ വന്‍ വര്‍ധന; അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ, പ്രവാസികള്‍ ആശങ്കയില്‍

National
  •  9 hours ago
No Image

മുസ്‌ലിം ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും

latest
  •  9 hours ago
No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  10 hours ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  10 hours ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  10 hours ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  10 hours ago
No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  11 hours ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  11 hours ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  11 hours ago