HOME
DETAILS

ഇനി ഏഴുനാൾ; പോരാട്ടം അവസാന ലാപ്പിലേക്ക്; വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിൽ നേതാക്കളും പ്രവർത്തകരും

  
സ്വന്തം ലേഖകൻ
April 02, 2026 | 1:28 AM

kerala election campaign enters final phase as poll day nears

തിരുവനന്തപുരം: ഡീൽ ആരോപണം പുകഞ്ഞുകത്തിയ ഒന്നാം ഘട്ടവും ദേശീയ നേതാക്കൾ കളത്തിലിറങ്ങിയ രണ്ടാംഘട്ടവും പിന്നിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. രാഷ്ട്രീയ കേരളത്തിൻ്റെ കണ്ണുംകാതും കാത്തിരിക്കുന്ന പോരാട്ടദിനത്തിന് ഇനി ഏഴു നാൾ മാത്രം. അടുത്തയാഴ്ച ഇതേ ദിവസം കേരളം വിധിയെഴുതും. നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് മുന്നണികൾ. 

ഡീൽ ആരോപണങ്ങളിൽ തുടങ്ങി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ വെല്ലുവിളി നടത്തിയ വികസന സംവാദം വരെയെത്തി നിൽക്കുന്ന പോരാട്ടച്ചിത്രം ഏതുദിശയിലേക്ക് ട്രെൻഡ് തിരിച്ചുവിടുമെന്ന്  ഏവരും ഉറ്റുനോക്കുകയാണ്.  താരപ്രചാരകരൊക്കെയും കളത്തിലിറങ്ങിക്കഴിഞ്ഞു. യു.ഡി.എഫിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ദേശീയ നേതാക്കളായ അശോക് ഗെഹ് ലോട്ട്, സച്ചിൻ പൈലറ്റും എത്തിക്കഴിഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. എൽ.ഡി.എഫിനായി ദേശീയ നേതാക്കളായ  പ്രകാശ് കാരാട്ട്, ഡി.രാജ തുടങ്ങിയവർ ഇതിനോടകം എത്തിക്കഴിഞ്ഞു. എൻ.ഡി.എക്കായി  കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം നാലിന് വീണ്ടുമെത്തും.

തിരുവനന്തപുരത്തും തിരുവല്ലയിലും പ്രചാരണപരിപാടികളിൽ പങ്കെടുക്കും.  ഓരോ വോട്ടും ഉറപ്പിക്കുന്നതിനുള്ള ഓട്ടപ്പാച്ചിലിലേക്കാണ്  പ്രാദേശിക നേതാക്കളും പ്രവർത്തകരും കടക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ വാഹന പ്രചാരണ ജാഥകൾ പുരോഗമിക്കുകയാണ്. വീട്ടിൽവോട്ടിൻ്റെയും പോസ്റ്റൽ വോട്ടിൻ്റെയും  നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മിഷനും തിരക്കിലാണ്. പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷനും പൂർത്തിയായിട്ടുണ്ട്.

After a heated first phase marked by deal allegations and a second phase featuring active participation from national leaders, the election campaign in Kerala has reached its final stretch. With just seven days remaining until voting day, political fronts and voters alike await the moment with anticipation.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍:

Kerala
  •  2 days ago
No Image

അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് പി.വി അൻവർ

Kerala
  •  2 days ago
No Image

വിവിഐപി നേതാക്കള്‍ക്കും സത്യപ്രതിജ്ഞ വേദിയില്‍ സീറ്റ്: അനുമതി നല്‍കി ലോക്ഭവന്‍

Kerala
  •  2 days ago
No Image

ഇവർ മന്ത്രിമാർ

Kerala
  •  2 days ago
No Image

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

Kerala
  •  2 days ago
No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  2 days ago
No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  2 days ago
No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  2 days ago
No Image

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

Kerala
  •  2 days ago
No Image

ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്

Kerala
  •  2 days ago