HOME
DETAILS

കനാലില്‍ കക്കൂസ് മാലിന്യം തള്ളി

  
backup
September 13, 2016 | 6:28 PM

%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af


കടുത്തുരുത്തി: വെള്ളം ഒഴുകുന്ന കനാലില്‍ കക്കൂസ് മാലിന്യം തള്ളി. സമീപത്തെ വീടുകളിലെ കിണറുകളും കുടിവെള്ള പദ്ധതിയുടെ കുളവും മാലിന്യഭീഷിണിയില്‍.
കളത്തൂര്‍ മുള്ളകുഴി പാലത്തനടിയിലൂടെ കടന്നു പോകുന്ന കനാലിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ കക്കൂസ് മാലിന്യം ഉപേക്ഷിച്ചത്. അതിരമ്പുഴ, കാണക്കാരി ഭാഗത്തേക്കു വെള്ളമൊഴുകുന്ന കനാലാണ് കക്കൂസ് മാലിന്യം നിറഞ്ഞു മലിനമായിരിക്കുന്നത്. കടുത്ത ദുര്‍ഗ്ന്ധം മൂലം പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. നൂറുകണക്കിന് വീടുകളും നിരവധി കുടുംബങ്ങള്‍ വെള്ളത്തിനായി ആശ്രയിക്കുന്ന കുപ്പത്താനം കുടിവെള്ള പദ്ധതിയുടെ കുളവും കനാലിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കനാലിലെ മാലിന്യം ജലസ്രോതസുകളെ മലിനപെടുത്തുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ആളുകള്‍ കുളിക്കുന്നതിനും തുണി അലക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത് കനാലിലെ വെള്ളമാണ്.
മാലിന്യം തള്ളിയതിനെ തുടര്‍ന്ന് കനാലില്‍ മത്സ്യങ്ങളും ചത്തു പൊങ്ങിയിട്ടുണ്ട്. ഇവിടെ കനാലില്‍ മാലിന്യങ്ങളും കക്കുസ് മാലിന്യവും തള്ളുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പലതവണ പോലീസില്‍ പരാതി നല്‍കിയിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടികളും ഉണ്ടായില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. കനാലില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തണമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപെട്ട് കുപ്പത്താനം കുടിവെള്ള പദ്ധതിയുടെ ഭാരവാഹികള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  2 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  2 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  2 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  2 days ago
No Image

പത്തനംതിട്ടയിൽ 13 കാരി പീഡിപ്പിക്കപ്പെട്ട കേസ്: കസ്റ്റഡിയിലെടുത്ത സഹപാഠികളായ ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  2 days ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  2 days ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  2 days ago