രാജി നല്‍കി എയര്‍ ഇന്ത്യ സി.ഇ.ഒ കാംബെല്‍ വില്‍സണ്‍, തീരുമാനം കാലാവധിക്ക് ഒരു വര്‍ഷം ബാക്കി നില്‍ക്കേ; പിന്‍ഗാമിയെ നിയമിക്കുന്നത് വരെ തുടരുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വെല്ലുവിളികള്‍ക്കിടെ രാജിനീക്കവുമായി എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. കാലാവധിക്ക് ഒരു വര്‍ഷം ബാക്കി നില്‍ക്കേയാണ് കാംബെല്‍ വില്‍സന്റെ രാജി. അടുത്ത വര്‍ഷം സെപ്തംബറിലാണ് അഞ്ചു വര്‍ഷത്തെ കരാര്‍ അവസാനിക്കുന്നത്. അതേസമയം, രാജിവച്ചെങ്കിലും ഒരു പിന്‍ഗാമിയെ കണ്ടെത്തുന്നതുവരെ കമ്പനിയില്‍ തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികള്‍ എയര്‍ ഇന്ത്യ നേരിടുന്ന സമയത്താണ് കാംബെല്‍ വില്‍സന്റെ നേതൃമാറ്റം സംഭവിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2025 ജൂണ്‍ 12ന് അഹമ്മദാബാദില്‍ ബോയിങ് ഡ്രീംലൈനര്‍ (AI 171) തകര്‍ന്ന് 241 പേര്‍ മരിച്ച സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് എയര്‍ ഇന്ത്യ ഇനിും മോചനം നേടിയിട്ടില്ല. ഈ അപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് കാംബെല്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.
രാജ്യത്തെ മുന്‍നിര വിമാന കമ്പനിയായ എയര്‍ ഇന്ത്യ, 2026 സാമ്പത്തിക വര്‍ഷത്തില്‍ 20,000 കോടി രൂപയുടെ നഷ്ട്ടം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ കാരണം വിമാന ഇന്ധനങ്ങളുടെ വില വര്‍ധനവും തിരിച്ചടിയാണ്. വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരുന്നത് ഇന്ധനച്ചെലവ് വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതിന് കാരണമാവുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പുതിയ സി.ഇ.ഒയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ജനുവരിയില്‍ തന്നെ എയര്‍ ഇന്ത്യ ആരംഭിച്ചിരുന്നു എന്നാണ് സൂചന. പ്രമുഖ വിമാന കമ്പനികളുടെ നേതൃത്വത്തില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ച പരിചയസമ്പന്നരായ വ്യക്തികളെയാണ് തല്‍സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എയര്‍ ഇന്ത്യക്ക് പുറമെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയിലും (IndiGo) ഈ വര്‍ഷം നേതൃമാറ്റമുണ്ടായിരുന്നു. പീറ്റര്‍ എല്‍ബേഴ്‌സ് ആണ് രാജിവെച്ചത്. തുടര്‍ന്ന് വില്യം വാല്‍ഷ് ഇന്‍ഡിഗോയുടെ പുതിയ തലവനായി ചുമതലയേറ്റിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിങ് ഡയറക്ടര്‍ (എം.ഡി) അലോക് സിങ്ങിന്റെ കാലാവധിയും കഴിഞ്ഞ മാസം അവസാനിച്ചിട്ടുണ്ട്.
air india ceo campbell wilson has resigned before completing his term, with reports stating he will continue in the role until a successor is appointed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."