HOME
DETAILS

കൈയിൽ മഷി പുരട്ടി; പക്ഷേ ബൂത്ത് മാറി

  
April 10, 2026 | 3:55 AM

Ink was applied to the hand but the booth changed

പൂക്കോട്ടൂർ: പോളിങ് ബൂത്ത് വരി മാറിനിന്നു. വോട്ട് ചെയ്യാനായി ബൂത്തിനുള്ളിൽ കയറി. കൈയിൽ മഷിയും പുരട്ടി, പക്ഷേ അവിടെ വോട്ട് ചെയ്യാനായില്ല.മൂന്ന് പോളിങ്ങ് ബൂത്തുകൾ പ്രവർത്തിക്കുന്ന പൂക്കോട്ടൂർ മുതിരിപ്പറമ്പ് ജി.യു.പി സ്‌കൂളിലാണ് വോട്ടർ ബൂത്ത് മാറി വരി നിന്നത്. 80ാം നമ്പർ ബൂത്തിലെ വോട്ടർ തൊട്ടടുത്ത മുറിയിലുള്ള 79ാം ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയത്. ഇദ്ദേഹം ബൂത്തിനുള്ളിൽ പ്രവേശിച്ച് കൈയിൽ മഷിയും പുരട്ടിയ ശേഷമാണ് പോളിങ് ഉദ്യോഗസ്ഥർക്ക് അബദ്ധം മനസിലായത്. വോട്ട് ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞ് വോട്ടറെ മടക്കി അയച്ചെങ്കിലും കൈയിൽ മഷി പുരട്ടിയതിനാൽ 80ാം ബൂത്തിലും വോട്ട് ചെയ്യാനായില്ല. 

തർക്കമായതോടെ 79ാം ബൂത്തിലെ പ്രിസൈഡിങ് ഓഫിസർ 80ാം ബൂത്തിലെ പ്രിസൈഡിങ് ഓഫിസറെ കാര്യം ബോധ്യപ്പെടുത്തിയ ശേഷമാണ് ഇദ്ദേഹത്തിന് വോട്ട് ചെയ്യാനായത്. ഇതേ ബൂത്തിലെ ഒരേ പേരിലുള്ള രണ്ട് വോട്ടർമാരിലൊരാൾ അപരന്റെ വോട്ട് മാറി ചെയ്തതും തർക്കത്തിനിടയാക്കി. ഒടുവിൽ യഥാർഥ വോട്ടർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകിയാണ് പ്രശ്നം പരിഹരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധുരിച്ച് കന്നിവോട്ടുകൾ;  ഒപ്പം ജെൻസി ബൂത്തുകളും

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് വ്യാപക കള്ളവോട്ട് ആരോപണം; ചില ബൂത്തുകളിൽ സംഘർഷം

Kerala
  •  6 hours ago
No Image

വോട്ടിന് നോട്ട്; ന്യായീകരിച്ച് വിയർത്ത് ബി.ജെ.പി

Kerala
  •  6 hours ago
No Image

പരിമിതികൾ വഴിമാറി, ജനാധിപത്യത്തിന് കരുത്തായി ഏഴ് പേർ; ഭിന്നശേഷി ബൂത്തിൽ ആവേശം നൂറു ശതമാനം

Kerala
  •  6 hours ago
No Image

100 സീറ്റ് ഭം​ഗിവാക്കല്ല; കരുണാകരനും ആന്റണിക്കും കിട്ടാത്ത പിന്തുണ ഘടകകക്ഷികളിൽ നിന്ന് ലഭിച്ചു; സിപിഎം വിമതരുമായി ഒരു വർഷം മുൻപേ ചർച്ച ആരംഭിച്ചിരുന്നു; വി.ഡി സതീശൻ

Kerala
  •  6 hours ago
No Image

വോട്ടര്‍മാരെ നീക്കിയ നടപടി ബംഗാളിന്റെ വിധിയെഴുത്തില്‍ നിര്‍ണായകം;  വെട്ടിയതില്‍ ഭൂരിഭാഗവും മുസ്‌ലിം- തൃണമൂല്‍ സ്വാധീന മേഖലകളില്‍

National
  •  6 hours ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

Kerala
  •  7 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ്; പ്രതീക്ഷയിൽ യു.ഡി.എഫ്

Kerala
  •  8 hours ago
No Image

നെഞ്ചിടിപ്പേറ്റി ഉയർന്ന പോളിങ്; കടപുഴകുമോ ഭരണത്തുടർച്ച?

Kerala
  •  8 hours ago
No Image

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

Kerala
  •  8 hours ago