HOME
DETAILS

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ടി-20യിൽ പുതു ചരിത്രമെഴുതി ബ്രസീലിയൻ താരം

  
April 10, 2026 | 5:12 AM

Brazilian player Laura Cardoso creates new history in T20 cricket

ടി-20 ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് ബ്രസീലിയൻ താരം ലോറ കാർഡോസോ. ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തിൽ ഒമ്പത് വിക്കറ്റുകൾ നേടുന്ന ആദ്യ താരമായി മാറിയാണ് ലോറ ലോക റെക്കോർഡിട്ടത്. ലെസോത്തോക്കെതിരെയുള്ള മത്സരത്തിലാണ് ബ്രസീലിയൻ താരത്തിന്റെ അമ്പരിപ്പിക്കുന്ന പ്രകടനം.

മൂന്ന് ഓവറിൽ വെറും നാല് റൺസ് മാത്രം വിട്ടുനൽകിയാണ് ഒമ്പത് വിക്കറ്റുകൾ ലോറ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബ്രസീൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലെസോത്തോ വെറും 13 റൺസിന്‌ പുറത്തായി. 

ടി-20യിലെ ഒരു മത്സരത്തിലെ ഏറ്റവും മികച്ച ബൗളിംഗ് റെക്കോർഡ് ഭൂട്ടാന്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെയുടെ പേരിലായിരുന്നു. മ്യാൻമറിനെതിരെയുള്ള ടി-20 മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് സോനം യെഷെ ചരിത്രം സൃഷ്ടിച്ചത്. നാല് ഓവറുകളിൽ നിന്നും വെറും ഏഴ് റൺസ് മാത്രം വിട്ടുനൽകിയാണ് ഭൂട്ടാന്റെ 22കാരനായ സോനം യെഷെ എട്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. 

2023ൽ മലേഷ്യൻ താരം സ്വാസുൾ ഇഡ്രസിന്റെ പേരിലുണ്ടായിരുന്ന ടി-20യിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം എന്ന റെക്കോർഡ് തകർത്തായിരുന്നു ഭൂട്ടാൻ താരം ഈ നേട്ടത്തിലെത്തിയത്. മൂന്ന് വർഷം മുമ്പ് ചൈനയ്ക്കെതിരെ എട്ട് റൺസ് മാത്രം വിട്ടുനൽകി ഏഴ് വിക്കറ്റുകൾ ആയിരുന്നു മലേഷ്യൻ താരം നേടിയിരുന്നത്. ഇപ്പോൾ മൂന്ന് വർഷങ്ങൾക്ക് ശേഷം ബ്രസീലിയൻ താരം ഈ റെക്കോർഡ് തന്റെ പേരിലാക്കി മാറ്റിയത്. 

Brazilian player Laura Cardoso has created a new history in T20 cricket. Laura has set a world record by becoming the first player to take nine wickets in an international T20 match. The Brazilian player's astonishing performance was in the match against Lesotho. Laura took nine wickets in three overs, conceding just four runs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് നന്നായി പ്രവര്‍ത്തിച്ചു, പോളിങ് ശതമാനം പ്രതീക്ഷ നല്‍കുന്നു; എന്‍.ഡി.എ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി.ഡി സതീശന്‍

Kerala
  •  2 hours ago
No Image

വെടിനിര്‍ത്തല്‍ നടപ്പിലാകുമോ?; ഇറാന്‍-യു.എസ് നിര്‍ണായക ചര്‍ച്ച ഇന്ന് ഇസ്‌ലാമാബാദില്‍; 'സമാധാന'ത്തിന് ഭീഷണിയായി ലെബനാനിലെ ഇസ്‌റാഈല്‍ ആക്രമണം

International
  •  3 hours ago
No Image

നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുക്കും

latest
  •  3 hours ago
No Image

മധുരിച്ച് കന്നിവോട്ടുകൾ;  ഒപ്പം ജെൻസി ബൂത്തുകളും

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് വ്യാപക കള്ളവോട്ട് ആരോപണം; ചില ബൂത്തുകളിൽ സംഘർഷം

Kerala
  •  4 hours ago
No Image

വോട്ടിന് നോട്ട്; ന്യായീകരിച്ച് വിയർത്ത് ബി.ജെ.പി

Kerala
  •  4 hours ago
No Image

പരിമിതികൾ വഴിമാറി, ജനാധിപത്യത്തിന് കരുത്തായി ഏഴ് പേർ; ഭിന്നശേഷി ബൂത്തിൽ ആവേശം നൂറു ശതമാനം

Kerala
  •  4 hours ago
No Image

100 സീറ്റ് ഭം​ഗിവാക്കല്ല; കരുണാകരനും ആന്റണിക്കും കിട്ടാത്ത പിന്തുണ ഘടകകക്ഷികളിൽ നിന്ന് ലഭിച്ചു; സിപിഎം വിമതരുമായി ഒരു വർഷം മുൻപേ ചർച്ച ആരംഭിച്ചിരുന്നു; വി.ഡി സതീശൻ

Kerala
  •  4 hours ago
No Image

വോട്ടര്‍മാരെ നീക്കിയ നടപടി ബംഗാളിന്റെ വിധിയെഴുത്തില്‍ നിര്‍ണായകം;  വെട്ടിയതില്‍ ഭൂരിഭാഗവും മുസ്‌ലിം- തൃണമൂല്‍ സ്വാധീന മേഖലകളില്‍

National
  •  4 hours ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

Kerala
  •  5 hours ago