HOME
DETAILS

വിനോദയാത്രക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് 1500 അടി താഴ്ച്ചയില്‍ നിന്ന്

  
Web Desk
April 10, 2026 | 7:27 AM

sreenanda-found-dead-body-recovered-1200-feet-depth-tour-missing-case

മൈസൂരു: പാലക്കാട് നിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തി കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ച്ചയില്‍ മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് കടമ്പഴിപ്പുറം കല്ലപ്പറമ്പ് സ്വദേശി രമേശ് ഗോപാലന്റെ മകള്‍ ശ്രീനന്ദ(15)യെയാണ് ചിക്കമംഗളൂരിലെ ബാബ ബുധന്‍ഗിരി വ്യൂ പോയിന്റില്‍ വെച്ച് കാണാതായത്.

കുടുംബത്തോടൊപ്പം ചിക്കമംഗളൂര്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ശ്രീനന്ദ. ബാബ ബുധന്‍ഗിരിയിലെ വ്യൂ പോയിന്റില്‍ കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടെയാണ് കുട്ടിയെ പെട്ടെന്ന് കാണാതായത്. ഏറെ നേരം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചിക്കമംഗളൂര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.

തെരച്ചില്‍ ആരംഭിച്ച് മൂന്നാം ദിവസവും പിന്നിട്ടപ്പോഴാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. പൊലിസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിക്കൊണ്ടിരുന്നത്. കേരളത്തില്‍ നിന്നുള്ള നാലംഗ സംഘവും പ്രദേശത്തെത്തിയിരുന്നു.

 

 

In a tragic development, the body of Sreenanda, who went missing during a trip, has been recovered. The remains were found from a depth of approximately 1200 feet after an extensive search operation. Authorities and rescue teams had been searching for several days before locating the body.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  4 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  4 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  4 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  4 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  4 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  4 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  4 days ago