HOME
DETAILS

ഗെയ്‌ലിന്റെ ലോക റെക്കോർഡ് തകർത്തു; ലോകത്തിൽ ഒന്നാമനായി ബാബർ

  
Web Desk
April 10, 2026 | 7:20 AM

babar azam create a historical feat in t20 cricket

ടി-20യിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി പാക് താരം ബാബർ അസം. ടി-20യിൽ 12,000 റൺസ് പൂർത്തിയാക്കിയാണ് ബാബർ പുതിയ റെക്കോർഡിട്ടത്. ടി-20യിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരമായും ബാബർ മാറി. 338 മത്സരങ്ങളിൽ നിന്നുമാണ് ബാബർ ഈ നേട്ടം കൈവരിച്ചത്.

വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് തകർത്താണ് ബാബറിന്റെ മുന്നേറ്റം. 343 മത്സരങ്ങളിൽ നിന്നുമാണ് ഗെയ്ൽ 12,000 റൺസ് നേടിയത്. കുട്ടിക്രിക്കറ്റിൽ 12,000 റൺസ് നേടുന്ന രണ്ടാമത്തെ പാക് താരമാണ് ബാബർ. 13,571 റൺസ് നേടിയ ഷൊയ്ബ് മാലിക്കാണ് ആദ്യമായി ഈ നേട്ടം കൈവരിച്ച പാക് താരം. ടി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ഷൊയ്ബ് മാലിക്കാണ്. 

പാകിസ്താൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമിക്ക് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ ഈ നേട്ടത്തിലെത്തിച്ചത്. കറാച്ചി കിങ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 51 പന്തിൽ പുറത്താവാതെ 87 റൺസ് നേടിയാണ് പാക് ക്യാപ്റ്റൻ കൂടിയായ ബാബർ തിളങ്ങിയത്. 10 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

മത്സരത്തിൽ 159 റൺസിന്റെ കൂറ്റൻ വിജയമാണ് ബാബർ അസമും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പെഷവാർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 246 റൺസാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്ന കറാച്ചി കിങ്‌സ് 87 റൺസിന്‌ പുറത്തായി. പെഷവാറിന് വേണ്ടി കുശാൽ മെൻഡീസ്‌ സെഞ്ച്വറി നേടി. 52 പന്തിൽ 109 റൺസാണ് താരം നേടിയത്. 

ബൗളിങ്ങിൽ ഇഫ്തിക്കർ അഹമ്മദ്, നഹിദ് റാണ, സൂഫിയാൻ മുഖീം എന്നിവർ മൂന്ന് വീതം വിക്കറ്റുകളും ഷോരിഫുൽ ഇസ്‌ലാം ഒരു വിക്കറ്റും നേടിയപ്പോൾ കറാച്ചി തകർന്നടിയുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago
No Image

ഒമാനിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച

oman
  •  3 days ago