യുഎഇയിൽ നഴ്‌സറികൾ ഈ ആഴ്ച തുറക്കും; സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനം നാളെ
ദുബൈ: പ്രാദേശിക സാഹചര്യങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന നേരിട്ടുള്ള പഠനരീതി പുനരാരംഭിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി രാജ്യത്തെ നഴ്‌സറികൾ ഈ ആഴ്ച മുതൽ ഘട്ടം ഘട്ടമായി തുറക്കും. സർക്കാർ ഓഫീസുകളിലും മാളുകളിലും പ്രവർത്തിക്കുന്ന നഴ്‌സറികൾക്കാണ് ആദ്യം പ്രവർത്തനാനുമതി ലഭിക്കുക. മറ്റ് നഴ്‌സറികൾക്ക് നിലവിലെ നിയമങ്ങൾ പാലിച്ച് വീടുകൾ കേന്ദ്രീകരിച്ചുള്ള സേവനങ്ങളുമായി മുന്നോട്ട് പോകാം.
അതേസമയം, സ്‌കൂളുകളും സർവകലാശാലകളും എന്ന് തുറക്കുമെന്ന കാര്യത്തിൽ നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് ഉന്നത അധികാരികളും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരുത്തുക.
കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് അധികൃതർ നടത്തുന്നത്. സ്‌കൂളുകളിലെ സൗകര്യങ്ങൾ നേരിട്ട് പരിശോധിക്കാനും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സാഹചര്യം മാറുന്നതനുസരിച്ച് ഓൺലൈൻ പഠനത്തിലേക്കും നേരിട്ടുള്ള പഠനത്തിലേക്കും എളുപ്പത്തിൽ മാറാൻ കഴിയുന്ന തരത്തിലുള്ള പുതിയ രീതികളും നടപ്പിലാക്കും.
സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ മാർച്ചിലാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയത്. മേഖലയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ സാഹചര്യം മെച്ചപ്പെട്ടതാണ് ക്ലാസുകൾ പുനരാരംഭിക്കാൻ വഴിയൊരുക്കിയത്.
uae authorities confirmed nurseries will reopen this week while a final decision on schools is expected tomorrow parents and students are waiting for updates as officials assess safety measures and preparedness across institutions before announcing reopening plans
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."