ഫലസ്തീനികള്‍ക്കുള്ള യു.എ.ഇയുടെ കരുതല്‍ തുടരുന്നു; ഗസ്സയിലേക്ക് 100 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കൂടി അയച്ചു
അബൂദബി: ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയെ സഹായിക്കുന്നതിന് യു.എ.ഇ ഗസ്സ മുനമ്പിലേക്ക് 100 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ അയച്ചു. 'ഹുമൈദ് എയര്‍ ബ്രിഡ്ജ്', 'ഓപറേഷന്‍ ചിവാല്‍റസ് നൈറ്റ് 3' എന്നീ പദ്ധതികള്‍ വഴിയാണ് സഹായം.
യു.എ.ഇ ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അല്‍ അരിഷ് നഗരത്തില്‍ എത്തി. ഇവിടെയുള്ള യു.എ.ഇ ജീവകാരുണ്യ സംഘം ഇവ ഏറ്റെടുത്ത് ലോജിസ്റ്റിക്‌സ് സെന്ററില്‍ സൂക്ഷിച്ച് അര്‍ഹരായവര്‍ക്ക് ഉടന്‍ വിതരണം ചെയ്യും. ഇതിനായി ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഗാസയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
3,978 ഭക്ഷ്യ പാഴ്‌സലുകളാണ് കയറ്റി അയച്ചത്. ഗസ്സയിലെ ദുരിതബാധിത കുടുംബങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാവും. 'ഓപറേഷന്‍ ചിവാല്‍റസ് നൈറ്റ് 3' ന്റെ ഭാഗമായി വായു, കര, കടല്‍ മാര്‍ഗങ്ങളിലൂടെ ഗാസയില്‍ ഭക്ഷണം, മെഡിക്കല്‍, ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുന്നത് യു.എ.ഇ തുടരും.
Summary: The UAE has dispatched 100 tons of food aid, comprising 3,978 food parcels, to the Gaza Strip to support the people of Palestine. This relief effort is being carried out under the 'Humaid Air Bridge' and 'Operation Chivalrous Knight 3' humanitarian programs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."