HOME
DETAILS

സൂക്ഷിക്കുക! 12 ജില്ലകളിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്, ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യത

  
April 27, 2026 | 2:00 AM

high temperature warning in 12 districts

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. താപനില  സാധാരണയിൽനിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 40 , കൊല്ലം 39, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 , ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്കും സാധ്യതയുണ്ട്. ഇന്നലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നു.  
ചൂട് കനത്തതോടെ സംസ്ഥാനത്ത് വൈദ്യതി ഉപയോഗം വളരേയേറെ വർധിച്ചിട്ടുണ്ട്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 18ന് സര്‍വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂനിറ്റിലേക്ക് എത്തിയിരുന്നു. 
ശനിയാഴ്ച പീക്ക് സമയത്ത് 5770 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാല്‍, പ്രതിദിന ഉപഭോഗത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. വെള്ളിയാഴ്ച 116 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കില്‍ ശനിയാഴ്ച ഇത് 115 ദശലക്ഷം യൂനിറ്റായിരുന്നു. ഒരു ദശലക്ഷം യൂനിറ്റിന്റെ കുറവാണുണ്ടായത്. അതേസമയം, അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കയായി തുടരുന്നു. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ ജലവിതാനം 30 ശതമാനമാണ്. സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങ് തുടരുകയാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാലാണ് ഇത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പവര്‍ ബാങ്കിങ് വഴി വാങ്ങിയിരുന്ന വൈദ്യുതിയില്‍ കുറവുവന്നതും വൈദ്യുതി ആവശ്യകത ഉയര്‍ന്നുനില്‍ക്കുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പോയാലോ നമുക്കൊരു പ്രൊട്ടെസ്റ്റ് ഡേറ്റിന്' ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  3 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  3 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  3 days ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  3 days ago
No Image

മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

latest
  •  3 days ago
No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  3 days ago

No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  3 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  3 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  3 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  3 days ago