HOME
DETAILS

ബുധനാഴ്ച മുതൽ കനത്ത മഴയെന്ന് കാലാവസ്ഥാ വകുപ്പ്

  
April 27, 2026 | 2:24 AM

meteorological department predicts heavy rain from Wednesday

തിരുവനന്തപുരം: കൊടും ചൂടിനിടെ കുളിരും ആശ്വാസവുമായി ബുധനാഴ്ച മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. കടുത്ത ചൂടിനും സുര്യാതപത്തിനും ഇടയിൽ വലിയ ആശ്വാസമായിരിക്കും വേനൽ മഴ. വേനൽചൂട് അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്നലെയും നിരവധി പേർക്ക് സൂര്യാതപമേറ്റിരുന്നു. പാലക്കാട് ജില്ലയിൽ മൂന്നുപേർക്കും കണ്ണൂരിൽ ഓട്ടോ ഡ്രൈവർക്കുമാണ് സൂര്യാതപമേറ്റത്. പാലക്കാട് ലക്കിടി കൂട്ടുപാതയിലെ ഓട്ടോറിക്ഷാ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശിനി ജയശ്രീ, അട്ടപ്പാടി താവളം സ്വദേശി പഴനിസ്വാമി എന്നിവർക്കാണ് പൊള്ളലേറ്റത്. ജയശ്രീക്ക് വാണിയംകുളത്തുനിന്ന് തോട്ടക്കരയിലേക്കുള്ള യാത്രയ്ക്കിടയിലാണ് പൊള്ളലേറ്റത്.​ ലക്കിടിയിൽ ഓട്ടോ ഓടിക്കുന്നതിനിടയിലാണ് ജയന് സൂര്യാതപമേറ്റത്. രണ്ടുപേരും  ആശുപത്രിയിൽ ചികിത്സ തേടി.  ജയന്റെ കഴുത്തിലും വയറ്റിലും ഉൾപ്പെടെ ശരീരത്തിൽ മൂന്നിടത്ത് പൊള്ളലേറ്റ പാടുകളുണ്ട്. അട്ടപ്പാടിയിൽ കൂലിപ്പണിക്കാരനായ പഴനിസ്വാമിക്ക് കൃഷിയിടത്തിൽ നിന്നാണ് കൈയ്ക്ക് പൊള്ളലേറ്റത്.
പാലക്കാട്ട് കഴിഞ്ഞ ദിവസം താപനില 41.9 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്നതാണ്.  വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ ഉഷ്ണതരംഗ ജാഗ്രതാ നിർദേശവും ജില്ലയിൽ നിലവിലുണ്ട്.
കണ്ണൂരിൽ പാനൂരിന് സമീപം വള്ളങ്ങാട്ടെ ഓട്ടോ ഡ്രൈവർ നെല്ലിയുള്ളതിൽ ശശി (60) യ്ക്കാണ് സൂര്യാതപമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെ ചൊക്ലിയിൽ യാത്രക്കാരനെ ഇറക്കി തിരിച്ചുവരുന്നതിനിടെയാണ് ശശിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ശക്തമായ ചൂടിൽ ദീർഘസമയം ഓട്ടോ ഓടിച്ചപ്പോൾ കൈകളിൽ പൊള്ളലേൽക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago