ആയുര്‍വേദ, അലോപ്പതി തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ആയുര്‍വേദ, അലോപ്പതി മരുന്നു നിര്‍മാണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതന നിരക്കുകള്‍ നിശ്ചയിച്ച് ഉത്തരവായി. ആയുര്‍വേദ മരുന്നുകളുടെ ഗ്രൂപ്പ് എ വിഭാഗത്തില്‍പെടുന്ന അറ്റന്റര്‍, പ്യൂണ്‍, സ്വീപ്പര്‍, ക്ലീനര്‍, വാന്‍ ക്ലീനര്‍, സ്‌കാവഞ്ചര്‍, ബോട്ടില്‍ ക്ലീനര്‍, വാച്ച്മാന്‍, ജനറല്‍ വര്‍ക്കര്‍ എന്നിവര്‍ക്ക് 7,980 രൂപയാണ് കുറഞ്ഞ പ്രതിമാസ വേതനം. ഗ്രൂപ്പ് ബി വിഭാഗത്തില്‍പെടുന്ന ബോട്ടില്‍ ഫില്ലര്‍, പായ്ക്കര്‍, ബോയിലര്‍ അറ്റന്‍ഡര്‍, മരുന്നുവെട്ടുന്നയാള്‍, മരുന്നു കുഴയ്ക്കുന്നയാള്‍, മരുന്നു പൊളിക്കുന്നയാള്‍, വിറകുവെട്ടുതൊഴിലാളി, മരുന്നു ചതയ്ക്കുന്നയാള്‍, കയറ്റിറക്കു തൊഴിലാളി എന്നിവര്‍ക്ക് 8,130 രൂപയായിണ് കുറഞ്ഞ വേതനം.
സി ഗ്രൂപ്പില്‍പെടുന്ന ബോയിലര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ബോയിലര്‍ ഓപ്പറേറ്റര്‍, ഗുളിക ഉരുട്ടുന്നയാള്‍, ഭസ്മം പാകപ്പെടുത്തുന്നയാള്‍, സ്റ്റോര്‍മാന്‍, വാന്‍ ഡ്രൈവര്‍, കാര്‍ ഡ്രൈവര്‍, മെഷീനെര്‍, സ്റ്റോര്‍ ക്ലാര്‍ക്ക്, സെയില്‍സ്മാന്‍, ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് കം ക്ലാര്‍ക്ക്, തീ പിടിപ്പിക്കുന്നയാള്‍, ടൈം കീപ്പര്‍ എന്നിവരുടെ കുറഞ്ഞ വേതനം 8,280 രൂപയാണ്. ഗ്രൂപ്പ് ഡി വിഭാഗത്തിലെ സീനിയര്‍ സെയില്‍സ്മാന്‍, മാനേജിങ് ഡയരക്ടറുടെ പി.എ, അക്കൗണ്ടണ്ടന്റ്, കാഷ്യര്‍, കമ്പൗണ്ടണ്ടര്‍, മെഷീന്‍ ഓപ്പറേറ്റര്‍, സ്റ്റോര്‍ കീപ്പര്‍, ബോയിലര്‍ ഓപ്പറേറ്റര്‍, അസിസ്റ്റന്റ് മാനേജര്‍ (ബ്രാഞ്ച്), അസിസ്റ്റന്റ് മാനേജര്‍ (ഹെഡ് ഓഫിസ്), ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ഫിസിഷ്യന്‍, വര്‍ക്ക്‌സ് സൂപ്പര്‍വൈസര്‍, ഫോര്‍മാന്‍, ചീഫ് ബോയിലര്‍ ഓപ്പറേറ്റര്‍, ഓഫിസ് മാനേജര്‍, ഇന്‍സെപക്ടര്‍, മൈക്രോബയോളജിസ്റ്റ് എന്നിവര്‍ക്ക് 8,430 രൂപയാണ് കുറഞ്ഞ വേതനം. ഗ്രൂപ്പ് ഇ വിഭാഗത്തിലെ ജനറല്‍ മാനേജര്‍, വര്‍ക്‌സ് മാനേജര്‍, ഫാക്ടറി മാനേജര്‍, ചീഫ് ഫിസിഷ്യന്‍, സൂപ്രണ്ടണ്ട് എന്നിവരുടെ കുറഞ്ഞ വേതനം 8,580 രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."