തിരക്കേറിയ നഗരത്തില്‍ ബ്ലോക്കുണ്ടാക്കി 'ചന്ദ്രന്റെ' പ്രയാണം (video)
തിരക്കേറിയ നഗര പാതയില്‍ ചന്ദ്രന്‍ ഇറങ്ങി കറങ്ങാന്‍ തീരുമാനിച്ചാല്‍ എങ്ങനെയുണ്ടാവും. ചൈനയില്‍ അങ്ങനൊരു സംഭവം നടന്നു. ഒറിജിനല്‍ ചന്ദ്രനൊന്നുമല്ല, ചന്ദ്രന്റെ രൂപത്തിലുള്ള വലിയൊരു ബലൂണാണ് ചൈനയിലെ തിരക്കേറിയ നഗരമായ ഫുഴോവുവില്‍ ഒഴുകി നടന്നത്.
നഗരത്തിലെ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരിടത്ത് സ്ഥാപിച്ചതായിരുന്ന ഈ ഭീമന്‍ ബലൂണ്‍. പക്ഷെ, ചൈനയില്‍ ആഞ്ഞുവീശിയ മെരാന്റി കൊടുങ്കാറ്റ് പണിപറ്റിക്കുകയായിരുന്നു.
ബലൂണിന്റെ കെട്ടഴിഞ്ഞ് റോഡിലൂടെ വാഹനങ്ങളെയെല്ലാം വകവയ്ക്കാതെ അലഞ്ഞുതിരിഞ്ഞു. കാറിലുള്ളവര്‍ പകച്ചുനിന്നപ്പോള്‍ ബൈക്കിലുള്ളവര്‍ പിന്തിരിഞ്ഞോടി. മൊത്തത്തില്‍ തിരക്കേറിയ നഗരത്തില്‍ ട്രാഫിക് ബ്ലോക്കും പുകിലുമുണ്ടാക്കാന്‍ ബലൂണ്‍ കാരണമായി.
Huge moon balloon blown away in Fuzhou, E China, as #TyphoonMeranti approaches. Moonless #MidAutumnFestival? pic.twitter.com/5YqrYAuRdk
— China Xinhua News (@XHNews) September 14, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."