ഫിനാന്‍ഷ്യല്‍ സര്‍വിസസ് മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വിസസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ്.
ഓണ്‍ലൈനായി വttp:www.nibmindia.org എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിലാസം The Dean Education & Principa-l, National Institute of Bank Man-agement, NIBM. P.O, Pun-e 411048.
കൂടുതല്‍ വിവരങ്ങള്‍ക്ക് h-ttp:www.nibmindia.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ക്യാറ്റ് 2016, എ.ടി.എം.എ 2017, സി.എം.എ.ടി 2017 സ്‌കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കി റൈറ്റിങ് എബിലിറ്റി ടെസ്റ്റ്, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ് കോഴ്‌സിലേക്കുള്ള തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ക്ക് 50 ശതമാനം മാര്‍ക്കില്‍ തത്തുല്യ സി.ജി.പി.എയില്‍ കുറയാത്ത അംഗീകൃത ബാച്ചിലേഴ്‌സ് ഡിഗ്രിയുണ്ടായിരിക്കണം. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ 2017 ഒക്ടോബര്‍ 31നകം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 2017 മാര്‍ച്ച് 20
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."