HOME
DETAILS
MAL
ബസുകള്‍ സമയക്രമം പാലിക്കണം
backup
September 20 2016 | 21:09 PM
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍- പന്തല്ലൂര്‍ താലൂക്കുകളില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ കൃത്യമായി സര്‍വിസ് നടത്തണമെന്ന് ആവശ്യം.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഗൂഡല്ലൂര്‍ ഡിപ്പോയില്‍ നിന്ന് സര്‍വിസ് നടത്തുന്ന സര്‍ക്കാര്‍ ബസുകള്‍ സമയക്രമം പാലിക്കുന്നില്ല. ഇതുകാരണം സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ പ്രയാസത്തിലായിരിക്കുകയാണ്.
അമിത ചാര്‍ജ് നല്‍കി ടാക്‌സി വാഹനങ്ങളെയാണ് ഇവര്‍ ആശ്രയിക്കുന്നത്.
ഇതിന് ശാശ്വതപരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."